Thursday, 16 June 2016

പേറ്റന്‍റ് സംരംക്ഷണത്തിന് അര്‍ഹമല്ലാത്ത കണ്ടു പിടുത്തങ്ങള്‍


താഴെപ്പറയുന്ന കണ്ട് പിടുത്തങ്ങളും സാങ്കേതിക വിദ്യകളും പേറ്റന്‍റ് ചെയ്യുവാന്‍ സാധിക്കുകയില്ല.

1.       അംഗീകരിക്കപ്പെട്ട പ്രകൃതി തത്വങ്ങള്‍ക്ക് വിരുദ്ധമായത്.

2.     സദാചാര വിരുദ്ധവും ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നതും ആയ സാങ്കേതിക വിദ്യകളും കണ്ട് പിടുത്തങ്ങളും

3.       നില നില്‍ക്കുന്ന ഏതെങ്കിലും ശാസ്ത്ര തത്വങ്ങളുടെ പുനരാവിഷ്കാരം

4.  അറിയപ്പെടുന്ന വസ്തുതയില്‍ നിന്നും ഒരു പുതിയ വസ്തുതയോ ഒരു പുതിയ ഉപായോഗമോ കണ്ട് പിടിക്കപ്പെട്ടാല്‍ അത് ഒരു പുതിയ ഉല്‍പ്പന്നത്തിന് രൂപം കൊടുക്കുന്നെങ്കിലോ അതിലെ ഒരു വസ്തുവിന് രൂപമാറ്റം സിദ്ധിച്ച് മറ്റൊന്നായി മാറുന്നെങ്കിലും മാത്രമേ പേറ്റന്‍റ് സംരംക്ഷണം ലഭിക്കു.

5.  നിശ്ചയിക്കപ്പെട്ടതും നിലവിലുള്ളതുമായ ഒരു കൂട്ടിച്ചേര്‍ക്കലിലൂടെ ഒരു വസ്തു നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യയും പേറ്റന്‍റ് സംരംക്ഷണത്തിന് അര്‍ഹമല്ല

6.    നില നില്‍ക്കുന്ന വസ്തുതകളുടെ ക്രമീകരണത്തിലൂടെയും പുനക്രമീകരണത്തിലൂടെയും, നില നില്‍ക്കുന്ന സാങ്കേതിക വിദ്യയിലേക്ക് എത്തിച്ചേരുന്ന രീതി.

7.       കൃഷി രീതികളും ഹോള്‍ട്ടികള്‍ച്ചര്‍ രീതികളും

8.   വൈദ്യശാസ്ത്രത്തില്‍ മനുഷ്യരുടേയും മൃഗങ്ങളുടേയും രോഗ നിവാരണത്തിനായുള്ള മാര്‍ഗ്ഗങ്ങള്‍ (രീതികള്‍)

9.       ആറ്റോമിക് ഊര്‍ജ്ജ സംബന്ധമായ സാങ്കേതിക വിദ്യകള്‍.

10.    ഒരു ഗണിത രീതി, ഒരു വ്യാപാര രീതി, ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം.

11.    ഒരു സിനിമ, കഥ, ചിത്രം തുടങ്ങിയ കലാ രൂപങ്ങള്‍.

12.    മാനസികമോ കായികമോ ആയ വിനോദങ്ങളുടെ മാര്‍ഗ്ഗങ്ങള്‍ (രീതികള്‍)

13.    വിവരങ്ങള്‍ അവതരിപ്പിക്കുന്ന രീതി

14.    പരമ്പരാഗതമായ അറിവുകള്‍, രീതികള്‍.

ഒരു കണ്ടുപിടുത്തം സാങ്കേതിക വിദ്യ, പേറ്റന്‍റ് സംരംക്ഷണം അര്‍ഹിക്കുന്നുണ്ടോ എന്നറിയാന്‍ ഒരു തിരച്ചില്‍ നടത്തേണ്ടത് അത്യാവശ്യമാണ്. മുമ്പേ അനുവദിച്ചതും പ്രസിദ്ധീകരിക്കപ്പെട്ടതുമായ പേറ്റന്‍രുകളിലാണ് തിരച്ചില്‍ നടത്തുന്നത്. ഇതിനെ 'ഫ്രീഡം ടു ഓപ്പറേറ്റ് സേര്‍ച്ച്' എന്ന് പറയാറുണ്ട്. സാങ്കേതിക വിദ്യക്ക് അതിര്‍വരമ്പുകളില്ലാത്തതിനാല്‍ തിരച്ചില്‍ ആഗോളമായാണ് നടത്തേണ്ടത്. ലോകത്തില്‍ എല്ലായിടത്തും അനുവദിക്കപ്പെട്ടതും പ്രസിദ്ധീകരിക്കപ്പെട്ടതുമായ എല്ലാ പേറ്റന്‍രുകളും തിരച്ചിലില്‍ ഉള്‍പ്പെടുത്തേണ്ടതായിട്ടുണ്ട്. തഴെപ്പറയുന്ന വെബ്സൈറ്റുകളില്‍ തിരച്ചില്‍ നടത്താം.
1.       www.uspto.gov   (അമേരിക്കന്‍ പേറ്റന്‍റ് ഓഫീസ്)

2.       www.espacenet.com   (യൂറോപ്യന്‍ പേറ്റന്‍റ് ഓഫീസ്)

3.       www.wipo.int/pct/en   (World Intellectual Property Organization ന്‍റെ പേറ്റന്‍റ് ഓഫീസ്)

4.       www.jpo.go.jp  (ജപ്പാന്‍ പേറ്റന്‍റ് ഓഫീസ്)

5.       www.ipos.gov.sg   (സിംഗപ്പൂര്‍ പേറ്റന്‍റ് ഓഫീസ്)


ഇന്ത്യന്‍ പേറ്റന്‍റുകള്‍ മാത്രം ഉള്‍പ്പെടുന്ന ഇന്ത്യന്‍ പേറ്റന്‍റ് ഓഫീസിന്‍റെ www.ipindia.nic.in എന്ന വെബ്സൈറ്റും തിരച്ചിലിനായി ഉപയോഗിക്കാം. 

No comments:

Post a Comment