Monday, 13 June 2016

ഗ്രാമീണ വ്യവസായങ്ങള്‍ക്ക് ഉണര്‍വേകാന്‍ എന്‍റെ ഗ്രാമം പദ്ധതി

 ഗ്രാമ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുവാന്‍ ബാങ്ക്വായ്പയുടെ 25 ശതമാനം മുതല്‍ 40 ശതമാനം വരെ മാര്‍ജിന്‍ മണിയായി ലഭ്യമാക്കുന്ന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ (Khadhi Village Industries Board) പ്രത്യേക തൊഴില്‍ ദാന പദ്ധതിയാണ് എന്‍റെ ഗ്രാമം.

ആര്‍ക്ക് വേണ്ടിയാണ് പദ്ധതി?

വ്യക്തികള്‍, സ്വയം സഹായ സംഘങ്ങള്‍, ധര്‍മ്മ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

കൂടിയ വായ്പാ പരിധിയുണ്ടോ?

പരമാവധി പദ്ധതി ചിലവ് 5 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. മൂലധന ചിലവിന്‍റെ (കെട്ടിടം, യന്ത്രസാമഗ്രികള്‍) ഓരോ ഒരു ലക്ഷം രൂപയ്ക്കും കുറഞ്ഞത് ഒരാള്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിരിക്കണം.

സബ്സിഡി എത്ര വരെ കിട്ടും?

ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആകെ പ്രൊജക്ട് തുകയുടെ 25 ശതമാനവും, പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും, സ്ത്രീകള്‍ക്കും 30 ശതമാനവും, പട്ടിക ജാതി – പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് 40 ശതമാനവും സബ്സിഡിയായി കിട്ടുന്നതാണ്.

സ്വന്തം മുതല്‍ മുടക്ക് എത്ര വരെ വേണം?

ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ പദ്ധതി ചെലവിന്‍റെ 10 ശതമാനവും, മറ്റു വിഭാഗത്തില്‍പ്പെടുന്നവര്‍ 5 ശതമാനവും സ്വന്തം മുതല്‍ മുടക്കായി പദ്ധതിയില്‍ നിക്ഷേപിക്കുകയോ വിനിയോഗിക്കുകയോ ചെയ്യേണ്ടതാണ്.

വായ്പ എത്ര വരെ കിട്ടാം?

ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പദ്ധതി ചെലവിന്‍റെ 90 ശതമാനവും മറ്റു വിഭാഗത്തില്‍പ്പെട്ടവര്‍ 95 ശതമാനവും ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ്. സഹകരണ ബാങ്കുകളില്‍ നിന്നോ മറ്റു അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ലഭ്യമാക്കണം.

അംഗീകൃത ഗ്രാമ വ്യവസായങ്ങള്‍ ഏതൊക്കെ?

ഖാദി ഗ്രാമ വികസന കമ്മീഷന്‍ നെഗറ്റീവ് ലിസ്റ്റില്‍ പെടുത്തിയിരിക്കുന്ന താഴെപ്പറയുന്ന വ്യവസായങ്ങള്‍ ഒഴികെ മറ്റെല്ലാറ്റിനും അപേക്ഷിക്കാം.

1.       മല്‍സ്യ-മാംസാദികളിലധിഷ്ടിതമായവ, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍, പുകയില സംബന്ധിയായവ, കള്ള് ചെത്ത്, മദ്യം – മാംസ വിഭവങ്ങള്‍ ലഭിക്കുന്ന ഹോട്ടല്‍ വ്യവസായം മുതലായവ

2.       തേയില, കാപ്പി, റബ്ബര്‍ മുതലായവയുടെ കൃഷി, പട്ടു നൂല്‍ പുഴു വളര്‍ത്തല്‍, മൃഗ സംരക്ഷണം, (ഉദാഹരണം – പച്ചക്കറി കൃഷി, പന്നി, കോഴി, കന്നുകാലി വളര്‍ത്തല്‍ മുതലായവ) കൃത്രിമ കോഴിക്കുഞ്ഞുല്‍പ്പാദനം യന്ത്രങ്ങളുടേയും കൊയ്ത്ത് യന്ത്രങ്ങളുടേയും നിര്‍മ്മാണം തുടങ്ങിയവ


3.       20 മൈക്രോണില്‍ താഴെ കനമുള്ളതോ നിരോധിക്കപ്പെട്ടതോ ആയ പോളിത്തീന്‍ ബാഗുകള്‍, പുനപ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളും ഉപകരണങ്ങളും, പരിസര മലിനീകരണം ഉണ്ടാക്കുന്ന മറ്റു പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണവും സംഭരണവും.

4.       ഖാദി നൂല്‍പ്പ്, നെയ്ത്ത് തുടങ്ങിയവ.

5.       ഗതാഗത വാഹനങ്ങള്‍

ആരെ സമീപിക്കണം?

ഈ പദ്ധതി അനുസരിച്ച് വ്യവസായം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ ഖാദി ബോര്‍ഡിന്‍റെ സംസ്ഥാന ഓഫീസുമായോ ജില്ലാ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

എങ്ങനെ അപേക്ഷിക്കണം?

1.       വ്യവസായം ആരംഭിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബാങ്ക് വായ്പാ ലഭ്യത ഉറപ്പ് വരുത്തി ഖാദി ബോര്‍ഡിന്‍റെ ജില്ലാ ഓഫീസുകളില്‍ നിന്നും സൌജന്യമായി ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം അവിടെത്തന്നെ നല്‍കേണ്ടതാണ്.

2.       പദ്ധതിക്ക് പ്രത്യേക പ്രൊജക്ട് റിപ്പോര്‍ട്ട് ഇല്ലായെങ്കിലും ബാങ്കുകള്‍ ആവശ്യപ്പെടുന്ന പക്ഷം മതിയായ പ്രൊജക്ട് റിപ്പോര്‍ട്ട് ബാങ്കില്‍ സമര്‍പ്പിക്കേണ്ടതാണ്.

3.       ഭൂമിയുടേയും വാഹനം ഉണ്ടെങ്കില്‍ അതിന്‍റേയും വിലകള്‍ പ്രൊജക്ട് കോസ്റ്റിള്‍ ഉള്‍പ്പെടുത്തുവാന്‍ പാടുള്ളതല്ല

4.       കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ഖാദ കമ്മീഷനും അനുശാസിക്കുന്നതും ഭേദഗതി വരുത്തുന്നതുമായ എല്ലാ ലൈസന്‍സുകളും റിക്കാര്‍ഡുകളും ഉണ്ടായിരിക്കേണ്ടതുംപരിശോധനയ്ക്ക് ആവശ്യമെങ്കില്‍ ഹാജരാക്കേണ്ടതുമാണ്.

5.       പട്ടിക ജാതി-പട്ടിക വര്‍ഗ്ഗത്തിലോ മറ്റ് പിന്നോക്ക വിഭാഗത്തിലോ പെടുന്ന അപേക്ഷകര്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

കേരള ഖാദി  ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ ജില്ലാ ഓഫീസുകള്‍

1.       തിരുവനന്തപുരം
ഉപ്പളം റോഡ്, സ്റ്റാച്യു
0471 2472896

2.       കൊല്ലം
കര്‍ബല ജങ്ഷന്‍
റെയില്‍വേ സ്റ്റേഷന് സമീപം
0474 2743587

3.       ആലപ്പുഴ
സിവില്‍ സ്റ്റേഷന്‍ റോഡ്
0477 2252341

4.       പത്തനം തിട്ട
ഇലന്തൂര്‍
0468 2362070

5.       കോട്ടയം
ചെല്ലിയൊഴുക്കം റോഡ്
0481 2560586

6.       ഇടുക്കി
ഇടുക്കി റോഡ്, തൊടുപുഴ
0486 2222344

7.       എറണാകുളം
ഖാദി ടവേഴ്സ്, കലൂര്‍
0484 2339080

8.       തൃശൂര്‍
പാലസ് റോഡ്
ചെമ്പൂക്കാവ്
0487 2338699

9.       പാലക്കാട്
വെസ്റ്റ് ഫോര്‍ട്ട് റോഡ്
0491 2534391

10.    മലപ്പുറം
ഡൌണ്‍ഹില്‍
0483 2734807

11.    കോഴിക്കോട്
ചെറൂട്ടി റോഡ്
0495 2366156

12.    വയനാട്
കല്‍പ്പറ്റ
0493 6202602

13.    കണ്ണൂര്‍
സിവില്‍ സ്റ്റേഷന് സമീപം
0497 2700057

14.    കാസര്‍ഗോഡ്
രാം നഗര്‍
ആനന്ദാശ്രമം പി. ഓ
കാഞ്ഞങ്ങാട്

0467 2200585

No comments:

Post a Comment