Tuesday, 7 March 2017

കിഴങ്ങ് വിളകളില്‍ നിന്നും മൂല്യ വര്ദ്ധിത ഉല്പ്പന്ന നിര്മ്മാണ സാങ്കേതിക വിദ്യകളുമായി CTCRI



കാര്‍ഷിക മേഖല തളരാതിരിക്കണമെങ്കില്‍ ഓരോ കാര്‍ഷിക വിളകളില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാകേണ്ടതുമുണ്ട്. എന്നാല്‍ ഇതിനാവശ്യമായ ഗവേഷണങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. ഇതെവിടെ ലഭ്യമാകുമെന്ന ചോദ്യത്തിന് ഉത്തരമാണ് നമ്മുടെ കാര്‍ഷിക ഗവേഷണ കൌണ്‍സിലിന്‍റെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളോരോന്നും. ഓരോ മേഖലയില്‍ നിന്നും നമുക്ക് ഗവേഷണ സ്ഥാപനങ്ങളുണ്ട്. അത്തരത്തില്‍ പ്രമുഖമായയൊന്നാണ് തിരുവനന്തപരത്തെ കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം.

കപ്പ, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, ക്യാരറ്റ് തുടങ്ങിയവയില്‍ നിന്നൊക്കെയും നിരവധി വ്യത്യസ്തമായ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന നിരവധി സാങ്കേതിക വിദ്യകള്‍ ഇവിടെ ലഭ്യമാണ്. പലതും പേറ്റന്‍റുള്ളവ. മാത്രവുമല്ല ഒരു ടെക്നോ ഇന്‍കുബേഷന്‍ സെന്‍ററും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. Crop Improvement, Crop Production, Crop Protection, Crop Utilization എന്നീ മേഖലകളിലാണിവിടെ ഗവേഷണം നടക്കുന്നുത്. വ്യത്യസ്ത ഉല്‍പ്പന്നങ്ങളുണ്ടാക്കുവാനുള്ള പരിശീലനം മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് ഇവിടെ നല്‍കുന്നുണ്ട്. 

വിലാസം

ICAR-CTCRI
Sreekariyam.
P.O
Thiruvananthapuram.
Telephone: (+91)(471) 2598551
FAX: (+91)(471) 2590063
E-mail: ctcritvm@yahoo.com
 
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.ctcri.org/ സന്ദര്‍ശിക്കുക.

No comments:

Post a Comment