സംരംഭകത്വം അത് കാര്‍ഷിക വിളകളുടെ മൂല്യ വര്‍ദ്ധനയാവട്ടെ മാലിന്യ
സംസ്കരണമാകട്ടെ സാങ്കേതിക വിദ്യയുമായി കൂടെയുണ്ട് തിരുവനന്തപുരത്തെ കേന്ദ്ര സര്‍ക്കാര്‍
സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ്
ടെക്നോളജി.
സീസണ്‍ മാറുന്നതിനനുസരിച്ച് പച്ചക്കറികളുടെ വിലയിലുണ്ടാകുന്ന
ഏറ്റക്കുറവുകള്‍ കൃഷിക്കാരനെന്നും വെല്ലു വിളിയാണ്. ഇതിന് പരിഹാരമായി കാര്‍ഷിക
വിഭവങ്ങള്‍ ഉണങ്ങി സൂക്ഷിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യ ഇവിടെ ലഭ്യമാണ്. ചീര
മുതല്‍ പൈനാപ്പിള്‍ വരെ ഇങ്ങനെ നിറവും ഗുണവും ചോരാതെ ഉണങ്ങി സൂക്ഷിക്കാം. ഇതിനാവശ്യമായ
ഡ്രയറുകള്‍ സംരംഭകരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിര്‍മ്മിച്ച് നല്‍കുകയാണിവര്‍
ചെയ്യുന്നത്. പഴ വര്‍ഗ്ഗങ്ങളുടെ
സംസ്കരണത്തിലും ഈ മാര്‍ഗ്ഗം അവലംബിക്കാവുന്നതാണ്. വ്യത്യസ്തമായ കാര്‍ഷിക വിളകളില്‍
നിന്നും നിരവധി മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഇവിടെ രൂപ കല്‍പ്പന
ചെയ്യപ്പെട്ടിട്ടുണ്ട്. പൈനാപ്പിളിന്‍റെ ഇലകളില്‍ നിന്നും നിര്‍മ്മിക്കാവുന്ന വസ്ത്ര
നാരുകള്‍ ഒരു ഉദാഹരണം മാത്രം. ചെറുകിട വ്യവസായ മേഖലയിലെ മാലിന്യ പ്രശ്നത്തിന്
പരിഹാരമാകുന്ന സാങ്കേതിക വിദ്യകളും ഇവിടെയുണ്ട്. ഇത് പുതിയ സംരംഭക സാധ്യതകളിലേക്ക്
നയിക്കുന്നുവെന്നതാണ് ഏറെ പ്രധാനപ്പെട്ടത്. കൌണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍
റിസേര്‍ച്ചിന്‍റെ കീഴിലാണ് ഈ സ്ഥാപനം. നേരത്തെ ഇത് റീജിയണ്‍ റിസേര്‍ച്ച് ലാബ് (ആര്‍
ആര്‍ എല്‍) എന്നാണ് അറിയപ്പെട്ടിരുന്നത്.
വിലാസം
National Institute for Interdisciplinary Science
and Technology
Industrial
Estate P O, Pappanamcode
Thiruvananthapuram -695019
Office: +91-471-2515330, 0471 249 3599
No comments:
Post a Comment