കാര്‍ഷിക ഭക്ഷ്യ സംസ്കരണമെന്നത് വളരെയേറെ
സാധ്യതകളുള്ളയൊരു വ്യവസായമാണ്. ഐ സി എ ആറിന്‍റെ കീഴില്‍ രാജ്യത്ത് ഈ മേഖലയില്‍
പരിശീലനം നേടുവാന്‍ കഴിയുന്ന നിരവധി ഗവേഷണ സ്ഥാപനങ്ങളുണ്ട്. വാഴപ്പഴത്തിന്‍റേയും
വാഴ നാരിന്‍റേയും സംസ്കരണ സാങ്കേതിക വിദ്യയില്‍ മികച്ച പരിശീലനം നല്‍കുന്ന
സ്ഥാപനമാണ് തിരുച്ചിറപ്പള്ളിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രം. കായ്പ്പൊടി കൊണ്ടുള്ള ബിസ്കറ്റ്,
ഹെല്‍ത്ത് ഡ്രിങ്ക്, ബേബി ഫുഡ് തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇവിടുത്തെ
സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിട്ടുള്ളവ വിപണിയില്‍ ലഭ്യമാണ്.
വാഴപ്പഴത്തില്‍ നിന്നും സ്ക്വാഷ്, ബ്ലന്‍ഡഡ്
ജ്യൂസ്, മിഠായി, സ്വിപ് അപ്, അച്ചാര്‍, വാഴപ്പിണ്ടി ജ്യൂസ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുണ്ടാക്കുവാനുള്ള
പരിശീലനവും സാങ്കേതിക വിദ്യയും ഇവിടെ ലഭ്യമാണ്. വാഴ നാര് കൊണ്ടുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള പരിശീലനവും ഇവിടെ ലഭിക്കും. വിവിധയിനം
വാഴയിനങ്ങളേപ്പറ്റിയുള്ള ഗവേഷണവും ഇവിടെ നടക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തിനും
ബന്ധപ്പെടേണ്ട വിലാസം
National Research
Centre for Banana
Thogamalai
Road, Thayanur Post
Tiruchirapalli
- 620 102
Tamil
Nadu, India.
0431-2618125
Email: director.nrcb@icar.gov.in
Website: http://nrcb.res.in
No comments:
Post a Comment