Saturday, 18 March 2017

ഹോര്ട്ടി കള്ച്ചര്‍ ഉല്പ്പന്ന നിര്‍മ്മാണ സാങ്കേതിക വിദ്യയുമായി ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്ട്ടി കള്ച്ച്ര്‍ റിസേര്ച്ച്, ബാംഗ്ലൂര്‍



ഇന്ത്യയുടെ ഗവേഷണ മേഖലയില്‍ത്തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന പേരാണ് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രികക്കള്‍ച്ചറല്‍ റിസേര്‍ച്ചിന്‍റേത്. ദേശീയ പ്രാധാന്യമുള്ള നിരവധി ഗവേഷണ സ്ഥാപനങ്ങളിവര്‍ക്കുണ്ട്. കാര്‍ഷിക ഭക്ഷ്യ സംസ്കരണ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുവാന്‍ കഴിവുള്ളവയാണോരൂന്നും തന്നെ. അതില്‍ പഴങ്ങള്‍ , പച്ചക്കറികള്‍, പൂക്കള്‍ എന്നിവയെക്കുറിച്ചുള്ള ഗവേഷണത്തില്‍ രാജ്യത്തെ ഒന്നാം നിര സ്ഥാപനമാണ് ബാംഗ്ലൂരിലെ  ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടി കള്‍ച്ചര്‍ റിസേര്‍ച്ച്.

വിവിധ ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പ്പന്നങ്ങളുടെ സംസ്കരണത്തിനുള്ള ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഇവിടെ ലഭിക്കും. വിവിധ തരം പഴ വര്‍ഗ്ഗങ്ങളുപയോഗിച്ച് ഫ്രൂട്ട് ബാറുകള്‍, ജ്യൂസുകള്‍, സ്ക്വാഷുകള്‍ എന്നിവയുണ്ടാക്കുന്ന രീതി, പൂക്കളും അലങ്കാര ഇലകളും ജലാംശം നീക്കി മൂല്യ വര്‍ദ്ധന വരുത്തുന്ന സാങ്കേതിക വിദ്യ, കയറ്റുമതിക്കായി പഴവര്‍ഗ്ഗങ്ങളുടെ നിയന്ത്രിത അന്തരീക്ഷത്തിലുള്ള സംഭരണം, പഴം പച്ചക്കറി വര്‍ഗ്ഗങ്ങളുടെ പാക്കിങ്ങ് തുടങ്ങി കാര്‍ഷിക സംസ്കരണ രംഗത്ത് കേരളത്തിലെ കൃഷിക്കാര്‍ക്ക് പ്രയോജനപ്രദമായ നിരവധി സാങ്കേതിക വിദ്യകളാണ് ഇവിടെയുള്ളത്. പഴ വര്‍ഗ്ഗങ്ങള്‍ ജലാശം നീക്കി സൂക്ഷിക്കുന്ന രീതിയും ഇവിടെ പരിശീലിക്കാം. ഇഞ്ചി, പച്ച മുളക്, കറിവേപ്പില, പുളി തുടങ്ങിയവ കുഴമ്പ് രൂപത്തില്‍ വിഫണിയിലെത്തിക്കുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കും പരിശീലനം ലഭിക്കും. മാങ്ങ, പപ്പായ, സപ്പോട്ട, വാഴപ്പഴം എന്നിവ ചെലവ് കുറഞ്ഞ രീതിയാണ് മറ്റൊരു സാങ്കേതിക വിദ്യ. 

ഐ ഐ എച്ച് ആറിന്‍റെ പോസ്റ്റ് ഹാര്‍വെസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങളറിയുവാന്‍ സാധിക്കും. 

ഇ – മെയില്‍ director@iihr.res.in. ഫോണ്‍ - 080-23086100;  080-28466471 . വെബ്സൈറ്റ് - http://www.iihr.res.in/

No comments:

Post a Comment