Saturday, 11 March 2017

ഭക്ഷ്യ സംസസ്കരണ വ്യവസായത്തിന് സാങ്കേതിക വിദ്യയുമായി സി എഫ് ടി ആര്‍ ഐ മൈസൂര്‍



നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നതാണ് ഭക്ഷ്യ സംസ്കരണ വ്യവസായ രംഗം. ഫുഡ് പ്രോസസിങ്ങിലും, പാക്കേജിങ്ങിലുമെല്ലാം നിരവധി സാങ്കേതിക വിദ്യകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ നിരവധി ഗവേഷണ സ്ഥാപനങ്ങളില്‍ ഈ സാങ്കേതിക വിദ്യകള്‍ പഠിക്കുവാനുള്ള സൌകര്യമുണ്ട്. അതില്‍ പ്രമുഖമായതാണ് മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (CFTRI). ഫുഡ് ടെക്നോളജി മേഖലയില്‍ രാജ്യത്തെ ഏറ്റവും മികച്ച പഠന ഗവേഷണ സ്ഥാപനമാണ് ഇത്. 

വിവിധ ഭക്ഷ്യ വസ്തുക്കളുടെ സംസ്കരണ വിദ്യകള്‍, സംരംഭകര്‍ക്കാവശ്യമായ യന്ത്ര സംവിധാനങ്ങള്‍, ഭക്ഷ്യോല്‍പ്പാദന ബിസിനസ്സില്‍ മാനേജ്മെന്‍റ് വൈദഗ്ദ്യം എന്നിവയ്ക്കായി ഈ സ്ഥാപനത്തെ ആശ്രയിക്കാം.  ബേക്കറി പലഹാരങ്ങള്‍, പാനീയങ്ങള്‍, ഉപയോഗ സൌകര്യമുള്ള ഭക്ഷ്യ വസ്തുക്കള്‍, ഭക്ഷ്യ സംസ്കരണ യന്ത്രങ്ങള്‍, മത്സ്യ, മാംസ വിഭവങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നൂറ് കണക്കിന് സാങ്കേതിക വിദ്യകളുടെ കലവറയാണ് സി എഫ് ടി ആര്‍ ഐ. ഷുഗര്‍ ഫ്രീ ബിസ്കറ്റ്, വാഴപ്പിണ്ടി ജ്യൂസ്, സാന്ദ്രീകരിച്ച കരിക്കിന്‍ വെള്ളം, ഇഞ്ചി ചായ, ജലാംശം നീക്കിയ വാഴപ്പഴം, കൂണ്‍ സൂപ്പ്, ഓസ്മോ എയര്‍ സാങ്കേതിക വിദ്യയിലൂടെ ജലാംശം നീക്കിയ പൈനാപ്പിള്‍, ചക്കപ്പഴം എന്നിങ്ങനെ ഇവിടെ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ നിര വളരെ വലുതാണ്. 

ചപ്പാത്തി, ദോശ, ഇഡലി എന്നിവയുണ്ടാക്കുന്ന യന്ത്രം, മത്സ്യത്തിന്‍റെ മുള്ള് നീക്കുന്ന യന്ത്രംമണിക്കൂറില്‍ 15 കിലോ മുതല്‍ 500 കിലോ വരെ നെല്ല് കുത്തുവാന്‍ കഴിയുന്ന യന്ത്രം എന്നിങ്ങനെ ഭക്ഷ്യ സംസ്കരണവുമായി ബന്ധപ്പെട്ട ഒട്ടേറെ യന്ത്രങ്ങളും ഇവിടെ രൂപകല്‍പ്പന ചെയ്യപ്പെടുകയും സംരംഭകര്‍ക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തുവരുന്നുണ്ട്. 

ഭക്ഷ്യ യോഗ്യമായ തവിട്, ബീറ്റാ കരോട്ടിന്‍ കൂടുതലുള്ള ബണ്‍, ചിക്കന്‍ - മുട്ട – മീന്‍ വേഫറുകള്‍, ഗ്ലൈസമിക് ഇന്‍ഡക്സ് കുറഞ്ഞ ഭക്ഷ്യ വസ്തുക്കള്‍, വെല്‍നസ് ഫുഡ്, ഫങ്ഷണല്‍ ഫുഡ് എന്നിവയുടെ ഉല്‍പ്പാദനത്തിനും സി എഫ് ടി ആര്‍ ഐയുടെ സവിശേഷ സാങ്കേതിക വിദ്യകള്‍ ലഭ്യമാണ്. 

കൂടാതെ Advanced processing techniques, Flour milling and baking products, Animal techniques, ethics & welfare, Spice and plantation products തുടങ്ങിയ ഇരുപത്തിയഞ്ചോളം ഹ്രസ്വകാല കോഴ്സുകളും ഇവിടെയുണ്ട്. ഫുഡ് ബിസിനസ്സ് ഡവലപ്മെന്‍റ്, ഗുഡ് മാനുഫാക്ച്വറിങ്ങ് പ്രാക്ടീസസ് തുടങ്ങിയ വിഷയങ്ങളിലും ഇവിടെ ഉന്നത പരിശീലനം ലഭ്യമാണ്.

മൂന്ന് ദീര്‍ഖ കാല പ്രോഗ്രാമുകളും ഇവിടെയുണ്ട്.

 1.  എം എസ് സി ഫുഡ് ടെക്നോളജി – രണ്ട് വര്‍ഷമാണ് കാലാവധി. കെസിസ്ട്രി ഒരു വിഷയമായി പഠിച്ച് 55 ശതമാനം മാര്‍ക്കോടെ ബി എസ് സി അഥവാ സെക്കന്‍റ് ക്ലാസോടെ അഗ്രിക്കള്‍ച്ചറല്‍ ബിരുദം. അല്ലെങ്കില്‍ സെക്കന്‍റ് ക്ലാസ് ബി ടെക് ബിരുദം. പ്ലസ് ടു തലത്തില്‍ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. യോഗ്യതാ പരീക്ഷയുടേയും CFTRI നടത്തുന്ന പ്രവേശന പരീക്ഷയുടേയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

2.     ഫ്ലോര്‍ മില്ലിങ്ങ് ടെക്നോളജി സര്‍ട്ടിഫിക്കറ്റ് കോഴ്സ് – എഞ്ചിനിയറിങ്ങ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത. ഒരു വര്‍ഷമാണ് കാലാവധി.

3.       ഇന്‍റഗ്രേറ്റഡ് എം എസ് സി – പി എച്ച്ഡി65 ശതമാനം മാര്‍ക്കോടെ Bachelor’s degree in Science/ Biotechnology/ Food Science/ Agriculture/Medicine/Pharmacology എന്നിവയിലൊന്നാണ് യോഗ്യത

സാങ്കേതിക വിദ്യ കൈമാറ്റത്തിനായി ഇന്‍കുബേഷന്‍ സെന്‍ററും ഇവിടെയുണ്ട്. 

വിലാസം

സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
മൈസൂര്‍ - 570020. ഫോണ്‍ - 0821 2514310

No comments:

Post a Comment