Sunday, 7 June 2020

ഡാറ്റാ അനലിറ്റിക്സ് -മാറ്റത്തിന്റെ കാറ്റുമായി ബിസിനസ് രംഗം



ഭാവിയിലെ ബിസിനസ്സ് ലോകം നിയന്ത്രിക്കുന്നത് ഡേറ്റാ ആയിരിക്കുമെന്നാണ് റിലയന്‍സ് തലവന്‍ ശ്രി. മുകേഷ് അംബാനി ഒരിക്കല്‍ പറഞ്ഞത്. ശാസ്ത്രിയ വിവരങ്ങള്‍ ഫലപ്രദമായി അപഗ്രഥിക്കുവാനുതകുന്ന ബിഗ് ഡേറ്റാ അനലറ്റിക്സിന് ഇന്ത്യയില്‍ ഏറെ സാധ്യതകളുണ്ടുവെന്ന് ഗൂളിന്‍റെ എക്സിക്യുട്ടീവ് ചെയർമാന്‍ എറിക് സ്മിത്ത് മുന്നമേ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. ഭാവിയില്‍ ഏറെ തൊഴില്‍ സാധ്യതയും ഒപ്പം സംരംഭക സാധ്യതയും ഏറെയുള്ളയൊന്നാണ് ബിഗ് ഡേറ്റാ അനലറ്റിക്സിന്‍റെ മേഖല.ബിസിനസ്സ് പ്രവർത്തനങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും ശരിയായ ഉപയോക്താക്കളെ മനസിലാക്കുന്നതിനും ടാർഗെറ്റുചെയ്യുന്നതിനും കമ്പനികൾ ബിഗ് ഡാറ്റാ അനലിറ്റിക്സ് ഉപയോഗിക്കുന്നു.

എന്നാണ് ഡേറ്റാ അനലിറ്റിക്സ്

അർത്ഥപൂർണ്ണമായ പാറ്റേണുകളുടെ കണ്ടെത്തലും വ്യാഖ്യാനവും ആശയവിനിമയമാണ് ഡാറ്റ അനലിറ്റിക്സ്. സ്ഥിതിവിവരക്കണക്കുകൾ, കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ഓപ്പറേഷൻ ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ ഒരേസമയം അവതരിപ്പിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്.ബിസിനസ്സ് പ്രകടനം വിവരിക്കുന്നതിനും, പ്രവചിക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും ബിസിനസ്സ് ഡാറ്റയ്ക്ക് പ്രാധാന്യമുണ്ട്.

ഗൂഗിള്‍, ഫേസ്ബുക്ക്, വാട്സ് ആപ്പ് പോലുള്ളവയില്‍ നമ്മള്‍ തിരയുന്നവയോ പങ്ക് വക്കുന്നതോ ആയ വിവരങ്ങളെല്ലാം തന്നെ അവർ അവരുടെ സെർവറില്‍ ശേഖരിച്ച് വക്കുന്നുണ്ട്. ഈ വിവരങ്ങളുടെ വില്‍പ്പനയാണ് പരസ്യത്തേക്കാളുപരി ഈ കമ്പനികള്‍ക്കെല്ലാം വരുമാനം നേടിക്കൊടുക്കുന്ന മേഖല.  എന്നാല്‍ അല്‍പ്പം മനസ്സ് വച്ചാല്‍ ഈ രംഗത്ത് നിരവധി സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും. ടെക്നോളജി രംഗത്ത് സാദ്ധ്യതകള്‍ വർദ്ധിച്ച് വരുന്ന മേഖലയാണിത്. നിരവധി സ്ഥാപനങ്ങളും വ്യക്തികളും ഇന്ന് ഡാറ്റാ അനലിറ്റിക്സിലേക്കും ബിസിനസ്സ് അനലിറ്റിക്സിലേക്കും പ്രവർത്തനം വ്യാപിപ്പിച്ച് കഴിഞ്ഞു. ടെലികോം, ബാങ്കിങ്ങ്, ഫിനാന്‍സ്, ടെക്നോളജി തുടങ്ങി ഏത് മേഖലയിലും ഡേറ്റ അനലിറ്റിക്സ് സാദ്ധ്യമാണ്.  ഇന്ത്യയിലെ ബിഗ് ഡേറ്റ അനലിറ്റിക്സ് മേഖല എട്ടിരട്ടി വേഗത്തിലുള്ള വളർച്ചക്ക് ഒരുങ്ങുകയാണ്. നിലവില്‍ രണ്ട് ബില്യണ്‍ മൂല്യമുള്ള മേഖല 2025 ആകുന്നതോട് കൂടി 16 ബില്യണ്‍ ഡോളറിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ 10 ബിഗ് ഡേറ്റ അനലിറ്റിക്സ് വിപണികളിലൊന്നായ ഇന്ത്യയെ അടുത്ത മൂന്ന് വർഷത്തിനുള്ളില്‍ മൂന്നാം സ്ഥാനത്ത് എത്തിക്കുവാനുള്ള പദ്ധതി നാസ്കോം തയ്യാറാക്കുന്നുണ്ട്.

ഇത് വരുത്തുന്ന മാറ്റങ്ങള്‍ നിരവധിയാണ്. ലോഗിന്‍ ചെയ്യുന്ന ഉപഭോക്താവിന് അനുസരിച്ച് വിലകള്‍ നിർണ്ണയിക്കപ്പെടുന്ന കാലമാകും ഇനി ഇ കൊമേഴ്സില്‍.  അയാളുടെ പൂർവ്വകാല വാങ്ങല്‍ ചരിത്രം അപഗ്രഥിച്ചാവും വിലയും ഓഫറുകളും. ഓഫറുകള്‍ ഓരുരുത്തക്കർക്കും വ്യത്യസ്തമായിരിക്കാം. ഉപഭോക്താവിന്‍റെ താമസ സ്ഥലവും ശീലങ്ങളുമൊക്കെ മാറുന്നതനുസരിച്ച് ഇതൊക്കെയും മാറി മറിയും. ഇന്‍റർനെറ്റിലെ ഡേറ്റാ ബേസില്‍ അതി സങ്കീർണ്ണമായ  അല്‍ഗോരിതം ഉപയോഗിച്ച് മുങ്ങിത്തപ്പി അരിച്ചെടുത്ത വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുക. 

പ്രാധാന്യമെന്ത്?

കമ്പനികള്‍ക്ക് തങ്ങളുടെ ചിലവ് കുറക്കുവാന്‍ ഏറെ സഹായകമാണ് ബിഗ് ഡേറ്റാ അനലിറ്റിക്സ് എന്നത്. വളരെ വേഗത്തിലും നന്നായും തീരുമാനങ്ങളെടുക്കുവാന്‍ സഹായകരമായ ഒന്നാണ് ഡേറ്റാ അനലറ്റിക്സ് എന്നത്. കമ്പനികള്‍ക്ക് പുതിയ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുവാനും സേവനങ്ങള്‍ നല്‍കുവാനും ഏറെ സഹായിക്കുന്നുണ്ട് ഇത്.
എങ്ങനെ സാധ്യമാവുന്നു?

ഡേറ്റാ അനാലിസിസ് എന്നത് ഒരൊറ്റ സാങ്കേതിക വിദ്യയാല്‍ സാധിതപ്രായമാവുന്നയൊന്നല്ല. ഒരു കൂട്ടം സാങ്കേതിക വിദ്യകള്‍ അതിന് പിറകിലുണ്ട്.

Data managementകുറ്റമറ്റ രീതിയില്‍ ഒരു ഡേറ്റ അപഗ്രഥിക്കണമെങ്കില്‍ ആദ്യം ഡേറ്റയെന്നത് റിലയബിളായതായിരിക്കണം എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

Data mining -ഒരു വലിയ കൂട്ടം ഡാറ്റയില്‍ നിന്നും ആവശ്യമുള്ള പാറ്റേണ്‍ കണ്ടെത്തുകയും വേർതിരിക്കുകയുമാണ് ഇവിടെ. ആവശ്യമില്ലാത്തത് കളയുകയും വേണ്ടത് എടുക്കുകയും ചെയ്തെങ്കില്‍ മാത്രമേ അത് ഉപകാരപ്രദമായി വരികയുള്ളു.

Hadoop-ഒരു വലിയ കൂട്ടം ഡേറ്റാ കൈകാര്യം ചെയ്യുവാനുള്ള ഫ്രീ സോഫ്റ്റവെയറാണ് Hadoop എന്നത്.

Predictive analyticsനിലവിലുള്ള ഡേറ്റയെ അപഗ്രഥിച്ചിട്ട് ഭാവിയിലേക്കുള്ള നിർണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുകയാണിവിടെ. ഫ്രോഡ് ഡിറ്റക്ഷന്‍, റിസ്ക് മാനേജ്മെന്‍റ് തുടങ്ങിയവയിലൊക്കെ ഏറെ ഉപകാരപ്രദമായയൊന്നാണിത്.

Text miningഇന്‍റർനെറ്റില്‍നിന്നും ലഭ്യമായ ടെക്ശ്റ്റ് ഡേറ്റയില്‍ മറ്റുള്ളവർക്ക് കണ്ട് പിടിക്കുവാന്‍ കഴിയാത്ത കാര്യങ്ങളെ മനസ്സിലാക്കിയെടുക്കുകയാണിവിടെ.

ആർക്കൊക്കെ പ്രയോജനപ്പെടുത്താം?

ടൂറിസം രംഗത്ത് കസ്റ്റമറുടെ വിവരങ്ങള്‍ അറിയുന്നത് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ്. കാരണം കസ്റ്റമറുടെ സാറ്റിസ് ഫാക്ഷനിലാണ് ഈ വ്യവസായത്തിന്‍റെ നില നില്‍പ്പ്തന്നെ. ആയതിനാല്‍ത്തന്നെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലിയില്‍ ഡേറ്റാ അനലിറ്റിക്സിന് ഏറെ പ്രാധാന്യമുണ്ട്.

വൈദ്യശാസ്ത്ര രംഗമാണ് വിവര ശേഖരണത്തിന്‍ ഒരു പ്രധാന ഗുണഭോക്താക്കള്‍. സാംക്രമിക രോഗങ്ങള്‍ പടർന്ന് പിടിക്കുന്ന ഇക്കാലത്ത് ഇതിന്‍റെ പ്രസക്തി ഏറെയാണ്. ജനങ്ങളുടെ സർവേ നടത്തുകയും ഒപ്പം ആരോഗ്യ വിവരങ്ങളടങ്ങിയ കാർഡ് ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അത് പിന്നീട് വിവിധങ്ങളായ തീരുമാനങ്ങളെടുക്കുവാന്‍ ഏറെ ഉപകാരമായി വർത്തിക്കുന്നു. മെഡിക്കല്‍ ഹിസ്റ്ററി കാർഡിലുള്ളതിനാല്‍ത്തന്നെ മറ്റൊരു അസുഖം വരുമ്പോള്‍ ഡോക്ടർക്ക് വളരെയെളുപ്പത്തില്‍ ഒരു തീരുമാനം എടുക്കുവാന്‍ കഴിയുന്നു. മാത്രവുമല്ല ഒരു പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യാവസ്ഥയെ കുറിച്ച് വിശകലനം ചെയ്യുവാനും സാധ്യമാണ്. ഗവണ്‍മെന്‍റ് ഇപ്പോള്‍ത്തന്നെ ഈ ദിശയില്‍ ഏറെ ദൂരം മുന്‍പോട്ട് പോയിട്ടുണ്ട്.

ഗവണ്മെന്‍റ് തന്നെയാണ് ഡേറ്റാ അനാലിസിസിന്‍റെ പ്രധാന ഗുണഭോക്താക്കള്‍.  ഇപ്പോള്‍ത്തന്നെ ആധാർ കാർഡ് ഏതാണ്ടെല്ലാ സർവീസുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ തീവ്രവാദ പ്രവർത്തനങ്ങള്‍ മുന്നമേ തടയുവാനും സുപ്രധാനമായ തീരുമാനങ്ങളെടുക്കുവാനും പോളിസി നിർണ്ണയിക്കുവാനുമെല്ലാം കഴിയുന്നുണ്ട്. സേവനങ്ങളുടെ കാര്യക്ഷമമായ വിതരണത്തിനായി ഓരോ പൌരനും ആധാർ നമ്പർ. ധനകാര്യം, ആരോഗ്യരംഗം തുടങ്ങിയ വിവിധ സേവനങ്ങളിലേക്ക് ആധാർ ബന്ധിപ്പിക്കുന്നത് ഡാറ്റയുടെ ഭീമൻ പൂൾ സൃഷ്ടിക്കുമെന്ന് കരുതുന്നു, അസംസ്കൃത വിവരത്തെ അർത്ഥപൂർണ്ണമായ വിവരങ്ങളിലേക്ക് പരിവർത്തനം ചെയ്യാനും വിശകലനം സുഗമമാക്കാനും ബിഗ് ഡാറ്റ അനലിറ്റിക്സ് ആവശ്യമായി വരും. എന്നാല്‍ പൌരന്‍റെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണിതെന്ന വിമർശനവും ഇല്ലാതില്ല.

ഡേറ്റാ അനാലിസിസ് പ്രയോജനപ്പെടുത്തുന്ന മറ്റൊരു പ്രധാന ബിസിനസ് രംഗമാണ് റീടെയിലിന്‍റേത്. പലപ്പോഴും റിലയന്‍സ്, മോർ പോലുള്ള റീടെയില്‍ ചെയിനില്‍ നിന്നും ഫീഡ് ബാക്കിനായി ഫോണ്‍ കോളുകള്‍ വരുന്നത് കസ്റ്റമേഴ്സിന്‍റെ വിവരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഉത്തമ ഉദാഹരണമാണ്.

സംരംഭക സാധ്യതകള്‍

ഇത്തരത്തില്‍ അനന്തമായ ഡേറ്റകള്‍ വിശകലനം  ചെയ്ത് ഉല്‍പ്പാദനക്ഷമമായി മാറ്റിയെടുക്കുന്ന ഈ രംഗത്ത് സംരംഭക സാധ്യതകളും അനവധിയാണ്. നമ്മള്‍ ഇന്‍റർനെറ്റില്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും നിരവധി ഡിജിറ്റല്‍ റെക്കോർഡുകള്‍ ഉണ്ടാക്കുന്നുവെന്നതാണ് ഇതിനൊക്കെയും ആധാരമായിരിക്കുന്നത്.

1.      ഡേറ്റാ മൈനിങ്ങ് കണ്‍സള്‍ട്ടന്‍സി

ഈ മേഖലയിലെ പ്രധാനപ്പെട്ട ഒരു സംരംഭക സാധ്യതയാണ് ഡേറ്റാ കണ്‍സള്‍ട്ടന്‍സി എന്നത്. വിവിധങ്ങളായ കമ്പനികള്‍ക്ക് ഉപകാരപ്രദമായ ഡേറ്റകളെ വേർതിരിച്ച് എടുക്കുന്ന സർവീസാണിത്. ഒരു പേഴ്സണല്‍ കമ്പ്യൂട്ടറും നല്ലയൊരു വെബ്സൈറ്റും സ്വന്തമായുണ്ടുവെങ്കില്‍ ചെയ്യുവാന്‍ കഴിയുന്ന ഒരു ബിസിനസ്സ് ആണിത്. ഇത് മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടപ്പിലാവുന്നത്. കമ്പനികള്‍ക്കാവശ്യമായ ഡേറ്റകള്‍ തയ്യാറാക്കുന്നതിനാണ് Explorationഎന്ന് പറയുന്നത്. തുടർന്ന് Model buildingആണ് ചെയ്യുന്നത്. Modelചെയ്ത ഡേറ്റകളെ പ്രത്യേക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ അവസാനത്തെ സ്റ്റേജ് ആയ Deployment.ഇതിന് പ്രത്യേക സോഫ്റ്റ്വെയറുകള്‍ ലഭ്യമാണ്.

2.      ബിസിനസ്സ് ഇന്‍റലിജെന്‍സ് കണ്‍സള്‍ട്ടന്‍സി
3.       
പ്രധാനമായും ഒരു കമ്പനിക്കകത്തുള്ള ഡേറ്റകള്‍ അതിനുപകരിക്കുന്ന വിധത്തില്‍ ക്രമീകരിക്കുന്നതാണ് ഈ സർവീസ്. ഉദാഹരണമായി ബിഗ് ബസാർ പോലുള്ള ഒരു റീട്ടയില്‍ ചെയിന് അവരുടെ ATM കാർഡുപയോഗിച്ച് പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന്‍റെ ഡേറ്റാ അപഗ്രഥിച്ചാല്‍ അവരെപ്പറ്റി നിരവധി കാര്യങ്ങളറിയുവാന്‍ സാധിക്കും. ഒരു പ്രത്യേക ഉല്‍പ്പന്നം വാങ്ങുന്നവരുടെ പ്രായം, പുരുഷനോ സ്ത്രീയോ എന്നത് തുടങ്ങി ഒരു പിടി കാര്യങ്ങളറിയുന്നതിലൂടെ ബിസിനസ്സിലെ നിർണ്ണായകമായ പല തീരുമാനങ്ങളുമെടുക്കുവാന്‍ സാധിക്കും.  വന്‍ കിട കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇത്തരം കണ്‍സള്‍ട്ടന്‍സി സർവീസുകള്‍ ഇനിയുള്ളയൊരു സംരംഭക സാധ്യതയാണ്.

4.    ഫ്രോഡ് ഡിറ്റക്ഷന്‍ സർവീസ്

ഇന്‍റർനെറ്റ് തട്ടിപ്പുകളുടെ വിളനിലം കൂടിയാണ്. ഇതിന്‍റെ ദുഷ് ഫലം അനുഭവിക്കുന്നവരാണ് പല കമ്പനികളും. ബാങ്കിങ്ങ് പോലുള്ള ഫിനാന്‍സ് രംഗത്തും ഇ കൊമേഴ്സ് മേഖലയിലുമെല്ലാം നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. മുന്‍പൊരിക്കല്‍ ഒരു ബാങ്കിന്‍റെ ഓരോ കസ്റ്റമേഴ്സില്‍ നിന്നും ഒരു പൈസ വീതം മോഷ്ടിച്ച ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യുകയും അത് പിടിക്കപ്പെടുകയും ചെയ്യുകയുണ്ടായിട്ടുണ്ട്. ഇത് പോലെ ക്രെഡിറ്റ് കാർഡ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മറ്റ് തട്ടിപ്പുകളെല്ലാം കണ്ട് പിടിക്കുന്ന സർവീസുകള്‍ നല്‍കുന്ന സ്റ്റാർട്ടപ്പുകള്‍ ഇനി ഉയർന്ന് വരാം.

5.    ക്രെഡിറ്റ് കാർഡ്  അനലറ്റിക്സ്

നമ്മില്‍ പലർക്കും ക്രെഡിറ്റ് കാർഡ് എടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഇന്‍ഷുറന്‍സില്‍ നിന്നും ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ടാവും. ഇത് സത്യത്തില്‍ മറ്റൊരു കമ്പനിയുടെ ബിസിനസ്സ് ആണ്. ക്രെഡിറ്റ് കാർഡ് എടുക്കുവാന്‍ തയ്യാറായവരുടെ വിവരങ്ങള്‍ കമ്പനിയില്‍ നിന്നും ശേഖരിക്കുകയും അത് അനാലിസിസ് ചെയ്ത് അവരുടെ ബിസിനസ്സ് വർദ്ധിപ്പികുകയുമാണ് ഇവിടെ ചെയ്യുന്നത്.

6.    പരിശീലന രംഗം.


താരതമേന്യ പുതിയതായ ഡേറ്റാ അനാലിസിസ്, ഡേറ്റാ മൈനിങ്ങ്, ഡേറ്റാ എന്‍ക്രിപ്ഷന്‍, മെഷീന്‍ ലേണിങ്ങ് തുടങ്ങിയവയില്‍വ്യക്തികള്‍‌ക്കും കമ്പനികള്‍ക്കും ആവശ്യമായ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളാരംഭിക്കുകയോ നിലവിലുള്ള കമ്പ്യൂട്ടർ ട്രെയിനിങ്ങ് സെന്‍ററുകള്‍ക്ക് ഈ ദിശയില്‍ ചുവട് വക്കുകയോ ചെയ്യാവുന്നതാണ്.

ഇന്ത്യയിലെ ബിഗ് ഡാറ്റയുടെ ഭാവി

ഇൻഡ്യൻ അനലിറ്റിക്സ് വ്യവസായത്തിന്റെ ഈ വികാസത്തിന്റെ ഉയർച്ചയിലേയ്ക്ക് നയിക്കുന്ന നിരവധി ഘടകങ്ങളിൽ ഒന്ന് വ്യക്തിഗത തലത്തിൽ വളരുന്ന ഡാറ്റ ഉത്പാദനം ആണ്. 400 ബില്ല്യൺ വരുന്ന ഇന്റർനെറ്റ് ഉപയോക്താക്കൾ, 300 ദശലക്ഷം സ്മാർട്ട്ഫോൺ എന്നിവ ഉപയോക്താവ് അടിസ്ഥാനമായിട്ടുള്ളള്ള ബിഗ് ഡാറ്റ സൃഷ്ടിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഓരോ വിവരവും ബിഗ് ഡാറ്റ ഉപയോഗിച്ച് പ്രോസസ് ചെയ്ത്  പ്രധാനപ്പെട്ട ഒരു വിവരശേഖരം ഉണ്ടാക്കുന്നു. ഉപയോക്തൃ സ്വഭാവം വെളിപ്പെടുത്തുന്നതിന് പ്രയോജനപ്രദവും ലാഭകരവുമായ തീരുമാനങ്ങളുമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഉപകരണങ്ങൾ. ഇന്റർനെറ്റ് പ്രാപ്തമാക്കിയ ഉപകരണങ്ങളുടെ വളർച്ച, അതിലൂടെ ഡാറ്റാ ഉത്പാദനം ഭാവിയിൽ എളുപ്പത്തിൽ ലഭിക്കാൻ സാധ്യതയുണ്ട്.


വരും നാളുകള്‍ ഏറെ തൊഴില്‍ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്ന ഡേറ്റാ അനാലിസിസ് ആയതിനാല്‍ത്തന്നെ ഏറെ ഡിമാന്‍ഡുള്ള മേഖലയാണ്. ഇത് തിരിച്ചറിഞ്ഞ് ചില സ്ഥാപനങ്ങള്‍ ഡിഗ്രി, പി ജി ഡിപ്ലോമ കോഴ്സുകള്‍ ആരംഭിച്ചുണ്ട്. പുത്തന്‍ കാലത്തിന്‍റെ മാറ്റങ്ങളറിഞ്ഞ് വ്യത്യസ്തമായ സംരഭകാശയങ്ങള്‍ രൂപവല്‍ക്കരിച്ച് സ്റ്റാർട്ടപ്പുകള്‍ ആരംഭിക്കേണ്ട് കാലഘട്ടത്തിന്‍റെ തന്നെ ആവശ്യമാണ്.


No comments:

Post a Comment