കേരള
സമൂഹത്തില്‍ ഒരു വ്യത്യസ്തമായ സംരംഭകത്വ സഹായ പദ്ധതിയുമായി
രംഗത്തെത്തിയിരിക്കുകയാണ് കേരളാ വ്യവസായ വാണിജ്യ വകുപ്പ്. നാനോ വ്യവസായ യൂണിറ്റുകള്‍ക്ക് പലിശ സബ്സിഡി
നല്‍കുന്ന പദ്ധതിയാണിത്
എന്താണ്
നാനോ വ്യവസായങ്ങള്‍
കേരളത്തിന്‍റെ
സമ്പത്ത് വ്യവസ്ഥയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തുവാന്‍ പര്യാപ്തമായ ഒന്നാണ്
നാനോ എന്ന പേരില്‍ നിർവ്വചിക്കപ്പെട്ടിരിക്കുന്ന വ്യവസായ സംരംഭങ്ങള്‍. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോർഡിന്‍റെ വൈറ്റ്
അല്ലെങ്കില്‍ ഗ്രീന്‍ കാറ്റഗറിയില്‍ പെട്ടതും 5 ലക്ഷത്തിലോ അതില്‍ താഴെയോ മൂലധന
നിക്ഷേപം വരുന്നതും 5 HP
യില്‍ താഴെ കറന്‍റ് ഉപയോഗിക്കുന്നതും പ്രധാനമായും വീടുകളിലോ
അതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നതോ ആയ വ്യവസായ സംരംഭങ്ങളെയാണ് നാനോ സംരംഭങ്ങള്‍
എന്ന് വിവക്ഷിക്കുന്നത്. ഇങ്ങനെയുള്ള
യൂണിറ്റുകള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ ഒരു ഡിക്ലറേഷന്‍ നല്‍കി
പ്രവർത്തനം ആരംഭിക്കുവാന്‍ കഴിയും. ഇങ്ങനെയുള്ള വ്യവസായ സംരഭങ്ങള്‍ക്ക് പലിശ
സബ്സിഡി നല്‍കുന്നതാണ് ഈ സ്കീം. കേരളാ സർക്കാരിന്‍റെ ഇ എസ് എസ് പദ്ധതിയിലോ
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മറ്റ് സ്കീമുകളിലോ സഹായം നേടിയ യൂണിറ്റുകളാകുവാന്‍
പാടില്ല. നെഗറ്റീവ് ലിസ്റ്റില്‍ പെട്ട
യൂണിറ്റുകളാകുവാന്‍ പാടില്ല.
നെഗറ്റീവ്
ലിസ്റ്റ് ഏതെല്ലാം
1. ഫോട്ടോ
സ്റ്റുഡിയോകളും കളർ പ്രോസസിങ്ങ് സെന്‍ററുകളും
2. എല്ലാ
തരും ഡിസ്റ്റിലറികളും
3. സോ
മില്ലുകള്‍
4. സോഡിയം
സിലിക്കേറ്റ് യൂണിറ്റുകള്‍
5. 25
ശതമാനത്തില്‍ കൂടുതല്‍ ആസ്ബെറ്റോസ് ഉപയോഗിക്കുന്ന യൂണിറ്റുകള്‍
6. ഗ്രാനൈറ്റ്
ഉല്‍പ്പാദന യൂണിറ്റുകള്‍
7. എല്ലാ
തരം സ്റ്റീല്‍ റി റോളിങ്ങ് മില്ലുകളും
8. കാല്‍സ്യം
കാർബൈഡ് നിർമ്മാണ യൂണിറ്റുകള്‍
9. ഫ്ലൈ
ആഷില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നതല്ലാത്ത എല്ലാ സിമെന്‍റ് നിർമ്മാണ
യൂണിറ്റുകളും
10. പൊട്ടാലിയം
ക്ലോറേറ്റ് നിർമ്മാണ യൂണിറ്റുകള്‍
11. കശുവണ്ടി
സംസ്കരണ യൂണിറ്റുകള്‍
12. 500
KVA
യില്‍ കൂടുതല്‍ കറന്‍റ് ഉപയോഗിക്കുന്ന ഇലക്ട്രോ കെമിക്കല്‍/ഇലക്ട്രോ തെർമല്‍ യൂണിറ്റുകള്‍
ഇത്
എന്തിന് വേണ്ടി
1. തൊഴില്‍
അവസരങ്ങള്‍ കൂട്ടുവാന്‍
2. അസംഘടിത
മേഖലയില്‍ തൊഴിലവസരങ്ങളും വരുമാനവും വർദ്ധിപ്പിക്കുവാന്‍
3. കേന്ദ്ര,
സംസ്ഥാന ഗവണ്‍മെന്‍റുകളുടെ മറ്റൊരു സ്കീമുകളിലും ഉള്‍പ്പെടാത്ത യൂണിറ്റുകള്‍ക്ക്
സഹായം നല്‍കുവാന്‍
4. ബിസിനസ്സ്
തുടങ്ങിയ ആദ്യ വർഷങ്ങളില്‍ ഒരു കൈത്താങ്ങള്‍ നല്‍കുവാന്‍
സഹായം
എങ്ങനെ
1. നാനോ
സ്കീമില്‍ ഉള്‍പ്പെടുന്ന യൂണിറ്റുകള്‍ ബാങ്കില്‍ നിന്നും വായ്പ
എടുത്തവരായിരിക്കണം. അവരുടെ വായ്പയുടെ പലിശയില്‍ 6 ശതമാനം സർക്കാർ നല്‍കും.
യൂണിറ്റ് വനിതാ യൂണിറ്റോ SC/ST വിഭാഗത്തില്‍പ്പെട്ടവരോ
നടത്തുന്ന യൂണിറ്റുകളോ ആണെങ്കില്‍ ഇത് 8 ശതമാനമായിരിക്കും.
2. കേന്ദ്ര
സംസ്ഥാന സർക്കാരുകളുടെ മറ്റൊരു വിധത്തിലുള്ള സഹായവും യൂണിറ്റിന്
ലഭിച്ചിട്ടില്ലായെന്ന് സ്വയം സാക്ഷ്യപ്പെടുത്തോണ്ടതുണ്ട്.
3. സർക്കാരിന്‍റെ
വിവിധ കോർപ്പറേഷനുകളില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ എടുത്തിട്ടുള്ളവർ ഈ
സഹായത്തിന് അർഹരല്ല.
4. പൊതുമേഖലാ
ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, ഗവണ്‍മെന്‍റ് അംഗീകൃത
സഹകരണ ബാങ്കുകള്‍, അംഗീകൃത സ്വകാര്യ ബാങ്കുകള്‍ എന്നിവയില്‍ നിന്നായിരിക്കണം വായ്പ
എടുക്കേണ്ടത്.
5. ഫിക്സഡ്
ഇന്‍വെസ്റ്റ്മെന്‍റുകള്‍ക്കായി എടുത്ത വായ്പക്കായിരിക്കും സഹായം ലഭ്യമാവുക.
എന്നാല്‍ സ്ഥലം, കെട്ടിടം എന്നിവ ഈ പരിധിയില്‍ വരുന്നതല്ല.
6. സംരഭം
ആരംഭിച്ച് ആദ്യത്തെ മൂന്ന് വർഷത്തേക്കായിരിക്കും സഹായം നല്‍കുക. കൃത്യമായ തിരിച്ചവ്
ഉള്ളവർക്ക് മാത്രമായിരിക്കും സഹായം. എന്നാല്‍ ആദ്യത്തെ വർഷം ഇതിന്
ഇളവുണ്ടായിരിക്കും.
എവിടെ
ബന്ധപ്പെടണം
ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, താലൂക്ക്
വ്യവസായ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും അപേക്ഷാ ഫോ ലഭിക്കും. അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ബന്ധപ്പെട്ട
രേഖകളുടെ പകർപ്പുകള്‍ ഹാജരാക്കേണ്ടതുണ്ട്.
No comments:
Post a Comment