Wednesday, 15 August 2018

സംരഭകർക്ക് ഇന്‍ഷുറന്‍സ് സ്കീമുമായി വ്യവസായ വാണിജ്യ വകുപ്പ്




ചെറുകിട സംരംഭകർക്ക് കൈത്താങ്ങലാകുവാനൊരു ഇന്ഷുനറന്സ് സ്കീമുമായി എത്തിയിരിക്കുകയാണ് കേരള വ്യവസായ വാണിജ്യ വകുപ്പ്. കേന്ദ്ര സർക്കാരിന്‍റെ സോഷ്യല്‍ സെക്യൂരിറ്റി പ്രധാന മന്ത്രി ജീവന്‍ ജ്യോതി ഭീമാ യോജനയും എല്‍ ഐ സിയുടെ ജനറല്‍ ഇന്ഷുറന്‍സുമായും കൈ കോർത്ത് കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ ചെറുകിട വ്യവസായ മേഖലയിലെ ഒരു ലക്ഷം സംരംഭകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇതിനായി കേരള സർക്കാർ വകയിരുത്തിയിട്ടുള്ളത് ഒരു കോടി രൂപയാണ്.



ആർക്കാണ് അർഹത


1. കേരളത്തില്‍ പ്രവർത്തിക്കുന്ന, എം എസ് എം ഇ പാർട്ട് 2 രജിസ്ടേഷനോ അല്ലായെങ്കില്‍ ഉദ്യോഗ് ആധാർ സർട്ടിഫിക്കറ്റോ നേടിയിട്ടുള്ള സംരംഭകർക്കാണ് ഇതിനർഹത.  പ്രൊപ്രൈറ്ററി സംരംഭകരാണ് അർഹരായിട്ടുള്ളവർ.


2. സംരംഭകനെ കൂടാതെ 2 തൊഴിലാളികളെങ്കിലുമുണ്ടാവണം 

3. അപേക്ഷ തരുന്നതിന് മുന്പുള്ള മൂന്ന് സാമ്ബത്തിക വർഷം തുടർച്ചയായി പ്രവർത്തിക്കുന്ന സ്ഥാപനമാവണം.


4. അപേക്ഷ സമർപ്പിക്കുന്ന വർഷം ഏപ്രില്‍ ഒന്നിന് 18 നും 50നും മധ്യേ ആയിരക്കണം അപേക്ഷകന്‍റെ പ്രായം.



പ്രീമിയവും മറ്റ് വിവരങ്ങളും എന്തൊക്കെ



ഒരു വർഷത്തേക്ക് 200 രൂപയാണ് പ്രീമിയം വരുന്നത്. ഇതില്‍ 100 രൂപ കേരള സർക്കാർ എടുക്കുമ്പോള്‍ ബാക്കി 100 രൂപ സംരംഭകർ കണ്ടെത്തേണ്ടതുണ്ട്. 

ഓരോ വർഷവും ഇന്ഷുറന്‍സ് പുതുക്കേണ്ടതുണ്ട്.

ഓരോ മൂന്ന് വർഷം കൂടുമ്പോള്‍ ഈ തുക പുതുക്കുന്നതായിരിക്കും.

സോഷ്യല്‍ സെക്യൂരിറ്റി പ്രധാന മന്ത്രി ജീവന്‍ ജ്യോതി ഭീമാ യോജനയുടെ മറ്റ് ആനുകൂല്യങ്ങള്‍ ഇതിനും ബാധകമാണ്.


ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ എന്തെല്ലാം


അപകട മരണങ്ങള്ക്ക്  4 ലക്ഷം രൂപയും, സാധാരണ മരണങ്ങള്ക്ക്  2 ലക്ഷം രൂപയും താല്ക്കാലികമായ അംഗഭംഗങ്ങള്ക്ക് 1 ലക്ഷം രൂപയും സ്ഥിരമായ അഗംഭംഗത്തിന് 2 ലക്ഷം രൂപയുമാണ് കവറേജ് ലഭിക്കുക.


എവിടെ ബന്ധപ്പെടണം


ജില്ലാ വ്യവസായ കേന്ദ്രമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പട്ടാല്‍ ഇതിനുള്ള അപേക്ഷാ ഫോം ലഭിക്കും.

No comments:

Post a Comment