വ്യാവസായിക രംഗത്താണ് നാം
സാങ്കേതിക വിദ്യയുടെ കൂടുതല്‍ ഗുണ ഭോക്താക്കളായി മാറുന്നത്. ഏത് ഉല്‍പ്പന്നത്തിന്‍റെ
കാര്യത്തില്‍ ആണെങ്കിലും അതിന്‍റെ രൂപകല്‍പ്പന മുതല്‍ പാക്കിങ്ങ് വരെ നീളുന്നതാണ്
വിവിധ എഞ്ചിനിയറിങ്ങ് മേഖലകൾ. ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് എഞ്ചിനിയറിങ്ങിനെ
ഫോർവേഡ് എഞ്ചിനിയറിങ്ങ് എന്നും റിവേഴ്സ് എഞ്ചിനിയറിങ്ങ് എന്നും രണ്ടായി
തിരിക്കുവാന്‍ കഴിയും.
നാം സാധാരണയായി കാണുന്ന
ഒട്ടു മിക്കവാറും ഉല്‍പ്പാദനവും ഫോർവേഡ് എഞ്ചിനിയറിങ്ങിന്‍റെ കാറ്റഗറിയില്‍ വരുന്നതാണ്. ഒരു
നിശ്ചിത സ്പെസിഫിക്കേഷനിലുള്ള ഒരു ഉല്‍പ്പന്നം സാങ്കേതിക വിദ്യയുടെ സഹായത്തോടെ
ഉണ്ടാക്കുന്നതാണ് ഇത്.
എന്നാല്‍ റിവേഴ്സ്
എഞ്ചിനിയറിങ്ങ് എന്നത് ഇതില്‍ നിന്നും വ്യത്യസ്തമാണ്. നിലവിലുള്ള ഒരു ഉല്‍പ്പന്നത്തേയോ അതിന്‍റെ
പ്രത്യേകതകളേയോ പഠിച്ചിട്ട് അത് റി ഡിസെന്‍ ചെയ്യുകയാണിവിടെ.
അതായത് നിലവിലുള്ള ഉല്‍പ്പന്നത്തെ പഠിച്ചിട്ട് പുനർ
നിർമ്മിക്കുകയാണിവിടെ എന്ന് പറയാം. ഫോർവേഡ് എഞ്ചിനിയറിങ്ങില്‍ ആവശ്യങ്ങളനുസരിച്ച്
ഒരു ഉല്‍പ്പന്നം നിർമ്മിക്കുമ്പോൾ നിലവിലുള്ള സംവിധാനത്തില്‍ നിന്ന് തന്നെയുള്ള
വിവരങ്ങളാണ് റിവേഴ്സ് എഞ്ചിനിയിറങ്ങില്‍
ഉപയോഗിക്കുന്നത്. മനുഷ്യ പ്രയത്നവും ബുദ്ധിയും കൂടുതലായി വേണ്ടി വരുന്നത് ഫോർവേഡ്
എഞ്ചിനിയിറിങ്ങിലാണ്.
എവിടെയാണ് റിവേഴ്സ്
എഞ്ചിനിയറിങ്ങിന്‍റെ ആവശ്യകത
വ്യാവസായിക രംഗത്ത് റിവേഴ്സ് എഞ്ചിനിയറിങ്ങ് പലപ്പോഴും
ആവശ്യമായി വരാറുണ്ട്. വളരെ പഴയാതായ ഒരു
മെഷ്യനോ കാറ് പോലുള്ളവയുടെയോ ചില ഭാഗങ്ങൾ കേടായി എന്നും കരുതുക. പക്ഷേ കമ്പനി അവയുടെ
ഉല്‍പ്പാദനം നിർത്തിയിരിക്കുന്ന സാഹചര്യമാണെന്നും ചിന്തിക്കുക. എന്നാല്‍ കേടായ ചില ഭാഗങ്ങൾ മാറ്റിയാല്‍ അത്
പ്രവർത്തനക്ഷമമാകുമെങ്കില്‍ ഇവിടെ സഹായത്തിനെത്തുക റിവേഴ്സ് എഞ്ചിനിയറിങ്ങ് ആണ്. കാരണം
യഥാർത്ഥ ഭാഗങ്ങൾ കിട്ടാതെ വരികയോ അത് വളരെ ചിലവേറിയതാവുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ
ചെയ്യേണ്ടി വരുന്നത്.
ഏതെങ്കിലും മെഷ്യന്‍റെ ചില
പ്രത്യേക ഭാഗങ്ങൾ മാത്രം മെച്ചപ്പെടുത്തേണ്ടി വരുമ്പോൾ അല്ലെങ്കില്‍ ഉൽപ്പന്നത്തിന്റെ
ചില മോശമായ സവിശേഷതകൾ രൂപകൽപ്പന ചെയ്യേണ്ടി വരുമ്പോൾ റിവേഴ്സ് എഞ്ചിനിയറിങ്ങ് ആവശ്യമായി വരുന്നുണ്ട്.
റിവേഴ്സ് എൻജിനീയറിങ്ങില്‍ യഥാർത്ഥ ഉല്‍പ്പന്നത്തിന്‍റെ
ഭാഗങ്ങളുടെ ഭൗതിക അളവുകൾ,
സവിശേഷതകൾ, ഭൌതിക ഗുണങ്ങൾ എന്നിവ
പിടിച്ചെടുത്ത് നിലവിലുള്ള ഭാഗത്തിന്റെ തനിപ്പകർപ്പ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഒരു ഉല്പന്നത്തിന്റെ ദീർഘകാല ഉപയോഗത്തെ
അടിസ്ഥാനമാക്കിയുള്ള ഒരു ഉൽപ്പന്നത്തിന്റെ നല്ല സവിശേഷതകൾ ശക്തിപ്പെടുത്തുന്നതിന്
ഇത് ഉപകരിക്കുന്നു. എതിരാളികളുടെ ഉൽപ്പന്നത്തിന്റെ നല്ലതും മോശവുമായ സവിശേഷതകൾ വിശകലനം
ചെയ്യുവാനും ഇത് പ്രയോജനപ്പെടുത്തുന്നു.
റിവേഴ്സ് എഞ്ചിനിയറിങ്ങ് എങ്ങനെ സാധ്യമാവുന്നു
മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്,
കെമിക്കല്‍, കമ്പ്യൂട്ടർ, ബയോളജി തുടങ്ങി സാങ്കേതിക വിദ്യയുടെ എല്ലാ മേഖലകളിലും
റിവേഴ്സ് എഞ്ചിനിയറിങ്ങ് ആവശ്യമായി വരുന്നുണ്ട്. വ്യത്യസ്ത മേഖലകളില്‍
വ്യത്യസ്തമായ രീതിയാണ് അവലംബിക്കുന്നത്.
എങ്കിലും പൊതുവായി റി ക്രിയേറ്റ് ചെയ്യേണ്ട ഉല്‍പ്പന്നത്തിന്‍റെ അളവുകൾ
എടുക്കുകയാണ് ആദ്യമായി ചെയ്യുന്നത്. ഒരു മെക്കാനിക്കല്‍ ഉല്‍പ്പന്നമാണെങ്കില്‍ അത്
3D സ്കാനറുകൾ ഉപയോഗിച്ച്
ചെയ്യാവുന്നതാണ്. തുടർന്ന് computer-aided design (CAD) and computer-aided manufacturing (CAM) എന്നി സോഫ്റ്റ് വെയറുകളുപയോഗിച്ച്
തുടർന്നുള്ള കാര്യങ്ങൾ ചെയ്യാവുന്നതാണ്.
ഇലക്ട്രോണിക്സ് ഉല്‍പ്പന്നമാണെങ്കില്‍ നിലവിലുള്ള പ്രിന്‍റഡ് സർക്യൂട്ട്
ബോർഡ് (PCB) അനലൈസ്
ചെയ്യുകയാണ് ആദ്യ പടി. ബോർഡിലുള്ള ഓരോ കമ്പോണന്‍റുകളുടേയും മൂല്യം
തിട്ടപ്പെടുത്തുകയും തത്തുല്യമായത് ഉപയോഗിച്ച് പുതിയതായ ബോർഡുകൾ ഉണ്ടാക്കുകയും
ചെയ്യുന്നു.
സോഫ്റ്റ് വെയർ മേഖലയാണ്
റിവേഴ്സ് എഞ്ചിനിയറിങ്ങ് ഏറെ ഇടപെടലുകൾ നടത്തുന്ന ഒന്ന്. നിലവിലുള്ള പ്രോഗ്രാമിലെ
ബൈനറി കോഡുകൾ മാറ്റം വരുത്തിക്കൊണ്ടാണിത് സാധ്യമാക്കുന്നത്. കൈമിക്കല്‍ ,
ബയോളജിക്കല്‍ മേഖലയിലും റിവേഴ്സ് എഞ്ചിനിയറിങ്ങ് ഉപയോഗപ്പെടുത്തുന്നുണ്ട്.
പല രാജ്യങ്ങളും ശത്രു രാജ്യങ്ങളുടെ
പല ഉപകരണങ്ങളും കോപ്പി ചെയ്യുവാനായിട്ട് ഇത് ഉപയോഗിക്കുന്നുണ്ട്. ജർമന്‍ പ്രതിരോധ
സേന ഉപയോഗിച്ചിരുന്ന ഒരു ക്യാനിന്‍റെ ഡിസൈന്‍ അമേരിക്കന്‍ സേന കോപ്പിയടിച്ചത് ഒരു
ഉദാഹരണം മാത്രം.
റിവേഴ്സ് എഞ്ചിനിയറിങ്ങ് പ്രായോഗിക തലത്തില്‍
നിരവധി വ്യത്യസ്ത മേഖലകളില്‍
റിവേഴ്സ് എഞ്ചിനിയറിങ്ങ് ഉപയോഗപ്പെടുത്തുന്നുണ്ട്. വൈദ്യ ശാസ്ത്രത്തില്‍ അസ്ഥി രോഗ
വിഭാഗത്തിലും ദന്ത വൈദ്യത്തിലുമെല്ലാം ഇതിന്‍റെ സാധ്യതകൾ ധാരാളമായി
ഉപയോഗപ്പെടുത്താറുണ്ട്. ആനിമേഷന്‍ സിനിമയില്‍ ഇത് ധാരാളമായി
പ്രയോജനപ്പെടുത്താറുണ്ട്. വ്യത്യസ്തമായ കെമിക്കലുകളുടെ കോമ്പോസിഷന്‍ കണ്ട്
പിടിക്കുവാനും അതുപയോഗിച്ച് പുതിയവ രൂപകല്‍പ്പന ചെയ്യുവാനും ഇത്
ഉപയോഗപ്പെടുത്തുന്നുണ്ട്.
റിവേഴ്സ് എഞ്ചിനിയറിങ്ങ് -
നേട്ടങ്ങൾ
പുതിയ ഉല്‍പ്പന്നങ്ങൾ താരതമേന്യ
കുറഞ്ഞ ചിലവില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ സാധിക്കുന്നു.
ഉല്‍പ്പന്നങ്ങൾക്ക് കുറഞ്ഞതായ
മെയിന്‍റനന്‍സ് ചാർജ്ജ്
നിലവിലുള്ള ഉല്‍പ്പന്നങ്ങളുടെ
ഗുണനിലവാരം ഉയർത്തുവാന്‍ സാധിക്കുന്നു
റിവേഴ്സ് എഞ്ചിനിയറിങ്ങ് – ചില
നിയമ പ്രശ്നങ്ങൾ
പലപ്പോഴും റിവേഴ്സ് എഞ്ചിനിയറിങ്ങ്
ചില നിയമ പ്രശ്നങ്ങളിലേക്ക് നീണ്ട് പോകാറുണ്ട്. ഒരു ഉല്‍പ്പന്നം കോപ്പി
അടിക്കപ്പെടുന്നത് ഇന്‍റലക്ട്വല്‍ പ്രോപ്പർട്ടി റൈറ്റ്സിന്‍റെ പരിധിയില്‍
വരുമെന്നതിനാല്‍ തന്നെ ഒരു പക്ഷേ ഇത് നിയമ യുദ്ധത്തിലേക്ക് നയിച്ചേക്കാം.
എന്നിരുന്നാല്‍ തന്നേയും പല
കമ്പനികളും വ്യപകമായി ഉപയോഗപ്പെടുത്തുന്ന ഒന്നാണ് റിവേഴ്സ് എഞ്ചിനിയറിങ്ങ് എന്നത്.
No comments:
Post a Comment