Tuesday, 10 March 2015

സംരംഭകര്‍ക്ക് സാങ്കേതിക വിദ്യയുമായി ഗവേഷണ സ്ഥാപനങ്ങള്‍




ഏതെങ്കിലും സംരംഭം തുടങ്ങണമെന്ന അതിയായ ആഗ്രഹമുള്ളവരുണ്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യതയും കാണും. പക്ഷേ പുതിയോരു ഉല്‍പ്പന്നം വിപണിയിലിറക്കുവാനുള്ള സാങ്കേതിക വിദ്യ കൈയ്യിലുണ്ടാവുകയില്ല. മാത്രവുമല്ല പുതിയ ഉല്‍പ്പന്നം വിപണി എങ്ങനെ സ്വീകരിക്കുമെന്നറിയില്ല.  ഇത്തരക്കാര്‍ക്ക് തുണയാവുകയാണ് കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകളുടെ ഗവേഷണ സ്ഥാപനങ്ങള്‍. ഇവിടെയെല്ലാം നൂറു കണക്കിന് സാങ്കേതിക വിദ്യകള്‍ ലഭ്യമാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം, വന്‍കിട സംരംഭങ്ങള്‍ക്കെല്ലാം യോജിച്ച സാങ്കേതിക വിദ്യകള്‍ ലഭിക്കും. ചിലത് സൌജന്യമാണെങ്കില്‍ ചിലതിന് ഫീസ് നല്‍കേണ്ടതുണ്ട്. പല സ്ഥാപനങ്ങളും ആവശ്യമായ പരിശീലനവും നല്‍കുന്നുണ്ട്. 

പ്രധാന സ്ഥാപനങ്ങള്‍

1.       നാഷണല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബനാന (എന്‍ ആര്‍ സി ബി) തിരുച്ചിറപ്പള്ളി

ഇന്‍ന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ചിന്‍റെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വാഴപ്പഴത്തില്‍ നിന്നുമുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാനാവശ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ച് കൈമാറുന്നു. ഫോണ്‍: 09442553117.  വെബ്സൈറ്റ്: http://www.nrcb.res.in
 
2.       സെന്‍ട്രല്‍ ഫുഡ് ടെകനോളജിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി എഫ് ടി ആര്‍ ഐ) മൈസൂര്‍

കൌണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചിന്‍റെ കീഴില്‍ വരുന്ന ഈ സ്ഥാപനത്തില്‍ നിന്ന് പഴം, പച്ചക്കറി, മാംസം, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയുടെ സംസ്കരണ വിദ്യകള്‍ ലഭ്യമാണ്. കേരളത്തിന്‍റെ കാര്‍ഷിക വിഭവങ്ങളുടെ സംസ്കരണത്തിനും മൂല്യ വര്‍ദ്ധനയ്ക്കും ഉപയുക്തമായവയാണ് ഏറിയ പങ്കും. ഫോണ്‍: 0821 2514534. വെബ്സൈറ്റ്: http://www.cftri.com/
 
3.       ഡിഫന്‍സ് ഫുഡ് റിസേര്‍ച്ച് ലബോറട്ടറി (ഡി എഫ് ആര്‍ എല്‍) മൈസൂര്‍

ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനവും ഭക്ഷ്യ സംസ്കരണ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുകയും കൈമാറുകയും ചെയ്യുന്നുണ്ട്. ഫോണ്‍: 0821-2473783.  വെബ്സൈറ്റ്: http://drdo.gov.in

4.       നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെകനോളജി (നീസ്റ്റ്)         തിരുവനന്തപുരം

കൌണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചിന്‍റെ കീഴില്‍ വരുന്ന ഈ സ്ഥാപനം പരമ്പരാഗത രീതിയില്‍ നിന്നു വ്യത്യസ്തമായ ബയോഗ്യാസ് പ്ലാന്‍റ് നിര്‍മ്മിക്കാനും സാങ്കേതിക വിദ്യ, വെള്ളക്കുരുമുളക് സംസ്കരിക്കാനുള്ള വിദ്യകള്‍ നല്‍കുന്നു. ഫോണ്‍: 0471 2515220. വെബ്സൈറ്റ്: http://www.niist.res.in

5.       സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി ടി സി ആര്‍ ഐ) തിരുവനന്തപുരം
കിഴങ്ങു വിളകളുടെ സംസ്കരണ സംരംഭങ്ങള്‍ക്കുള്ള സാങ്കേതിക വിദ്യകളും പരിശീലനവും ഇവിടെ നിന്നും ലഭിക്കുന്നതാണ്. സംരംഭകര്‍ക്കായി ഇന്‍ക്യുബേഷന്‍ സംവിധാനവുമുണ്ട്. ഫോണ്‍: 0471 2598551. വെബ്സൈറ്റ്: http://www.ctcri.org/
 
6.       സെന്‍ട്രല്‍ പ്ലാന്‍റേഷന്‍ ക്രോപ്സ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി പി സി ആര്‍ ഐ) കാസര്‍കോട്

ഇന്‍ന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ചിന്‍റെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്ന് വെന്ത വെളിച്ചെണ്ണ നിര്‍മ്മാണം ഉള്‍പ്പെടെ നാളികേരാധിഷ്ഠിത വ്യവസായങ്ങള്‍ക്കുള്ള സാങ്കേതിക വിദ്യകള്‍ ലഭിക്കും. ഫോണ്‍: 04994 232894.  വെബ്സൈറ്റ്: http://www.cpcri.gov.in/
 
7.       കോക്കനട്ട് ഡവലപ്മെന്‍റ് ബോര്‍ഡ് (സി ഡി ബി), കൊച്ചി

നാളികേരാധിഷ്ഠിത സംരംഭങ്ങള്‍ക്ക് സാങ്കേതിക വിദ്യയും സാമ്പത്തിക പിന്തുണയും സംരംഭകത്വ പരിശീലനവും നാളികേര വികസന  ബോര്‍ഡ് നല്‍കുന്നുണ്ട്. ഫോണ്‍: 0484 2377267. വെബ് അഡ്രസ്സ്: www.coconutboard.gov.in/  

8.       റബര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ആര്‍ ആര്‍ ഐ ഐ) കോട്ടയം

റബര്‍ അധിഷ്ഠിത ചെറുകിട വ്യവസായ സംരംഭങ്ങളെ കോട്ടയത്തുള്ള റബര്‍ ബോര്‍ഡിന്‍റെ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗം സഹായിക്കുന്നതാണ്. ഫോണ്‍. 0481 2353323. വെബ് അഡ്രസ്സ്. http://rubberboard.org.in

9.       സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സി ഐ എഫ് ടി), കൊച്ചി

മത്സ്യ വിഭവങ്ങളുപയോഗിച്ചുള്ള സംരംഭങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊച്ചിയിലുള്ള സിഫ്റ്റ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതായിരിക്കും. ഇവിടെ ഒരു ഇന്‍ക്യുബേഷന്‍ സെന്‍ററും പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍. 0484 2412300.  വെബ്സൈറ്റ്. http://www.cift.res.in

10.    കേരള കാര്‍ഷിക സര്‍വകലാശാല, തൃശൂര്‍

കാര്‍ഷികാധിഷ്ഠിതമായ നിരവധി  സംരംഭങ്ങള്‍ക്കാവശ്യമായ സാങ്കേതിക വിദ്യകള്‍ ഇവിടെ വികസിപ്പിക്കുന്നുണ്ട്. ഫോണ്‍. 0487 2438011. വെബ്സൈറ്റ്. http://www.kau.edu/

No comments:

Post a Comment