കേരളത്തിന്റെ ഭാവി അഭ്യസ്ത വിദ്യരായ
യുവജനങ്ങളിലാണെന്നതിന് പക്ഷാന്തരമില്ല. എന്നാല്‍ യുവതയുടെ കഴിവുകള്‍ ഏതെങ്കിലും
ഒരു സര്‍ക്കാര്‍ ജോലി സമ്പാദനത്തിനായി മാത്രം മാറ്റി വയ്ക്കപ്പെടുമ്പോള് അതെത്ര
മാത്രം പ്രവര്‍ത്തി പഥത്തിലെത്തിക്കുവാന്‍ കഴിയുമെന്നത് ചിന്തിക്കേണ്ടതാണ്. സംരംഭകത്വത്തെക്കുറിച്ചുള്ള
ക്ലാസില്‍ പങ്കെടുക്കിവാന് വിളിച്ച് വരുത്തപ്പെട്ട യുവജനങ്ങളോട് ക്ലാസിന് മുന്‍പായി
അഭിലാഷത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരാളൊഴികെ എല്ലാവരും ഏതെങ്കിലുമൊരു സര്‍ക്കാര്‍
ജോലിയെന്ന മറുപടിയാണ് ലേഖകന്‍ നല്‍കിയത്. ഒരാള്‍ക്കാകട്ടെ ജേര്ണലിസ്റ്റാവണമെന്നും.
എല്ലാ ജോലിയും എല്ലാവര്ക്കുമിണങ്ങില്ലായെന്ന യാഥാര്‍ത്ഥ്യം പോലും ഭൂരിഭാഗവും മനസ്സിലാക്കുന്നില്ല.
പല ജോലികള്‍ക്കും ശ്രമിച്ച് പരാജയപ്പെട്ടവര്‍ക്കുള്ള അവസാന അത്താണിയല്ല
സംരംഭകത്വമെന്നതാണ് ഇദംപ്രദമായി വേണ്ട തിരിച്ചറിവ്. എന്നാല്‍ തനിക്കൊരു
സംരംഭകനാവണമെന്ന ഉറച്ചയൊരു തീരുമാന്നത്തോടെ ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് മുന്പില്
സാമ്പത്തിക സഹായത്തിനായി നിരവധി പദ്ധതികള്‍ കേന്ദ്ര സംസ്ഥാന സര്ക്കാരുകളുടേതായിട്ടുണ്ട്.
ഇതില്‍ പ്രധാനപ്പെട്ടതാണ് കൃത്യമായി തിരിച്ചടക്കുന്നവര്ക്കായി കേരള സര്‍ക്കാരിന്റെ
പലിശ രഹിത വായ്പാ പദ്ധതിയായ കേരള സംസ്ഥാന സംരംഭക വികസന മിഷന് (KERALA STATE ENTRPRENEURES DEVELOPMENT MISSION)
ആര്‍ക്കാണ് പദ്ധതി?
വിദ്യാ സമ്പന്നരും തൊഴില്‍ രഹിതരും വ്യവസായം നടത്തി
മുന്‍പരിചയം ഇല്ലാത്തവരുമായ യുവാക്കള്‍ക്കാണ് ഈ പദ്ധതി. മാനദണ്ഡങ്ങള്‍
താഴെപ്പറയുന്നു.
അഞ്ച് പേര് ചേര്‍ന്നാണ് സംരംഭം തുടങ്ങേണ്ടത്.
എന്നാല്‍ നല്ല സംരംഭമാണെങ്കില്‍ 2 പേര് വീതമുള്ള ചെറു ഗ്രൂപ്പകളേയുെ പരിഗണിക്കും.
ടെക്നോക്രാറ്റുകള്‍ക്ക് ഒറ്റയ്ക്കും അപേക്ഷിക്കാം. ടെക്നോക്രാറ്റുകളെന്നാല്
Ø എഞ്ചിനിയറിങ്ങ്
ബിരുദധാരികള്‍
Ø 3 വര്‍ഷത്തെ എഞ്ചിനിയറിങ്ങ്
ഡിപ്ലോമ യോഗ്യതയുള്ളവര്‍
Ø മൃഗ ഡോക്ടര്‍മാരുള്‍പ്പെടെ വൈദ്യശാസ്ത്ര
മേഖലയിലെ സമസ്ത വിഭാഗം ഡോക്ടര്‍മാര്‍ക്കും അവരവര്‍ക്ക് പ്രാവിണ്യമുള്ള മേഖലയില്‍
സംരംഭങ്ങള്‍ തുടങ്ങുവാന്‍
Ø ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റും
കോസ്റ്റ് & മാനേജ്മെന്റ് അക്കൌണ്ടന്റുകളും
Ø പ്രമുഖ സ്ഥാപനങ്ങളില്‍
നിന്നുള്ള MBA ബിരുദധാരികള്‍ എന്നിവരാണ്
§ സംരംഭകര്‍
തുടങ്ങുവാനുദ്ദേശിക്കുന്ന സംരംഭം മുന്‍കൂട്ടി തീരുമാനിക്കേണ്ടതാണ്
§ സംരംഭകരില്‍ ഒരാളെങ്കിലും
താമസിക്കുന്ന തദ്ദേശത്താവണം സംരംഭം തുടങ്ങേണ്ടത്.
എങ്കിലും സംരംഭത്തിന്റെ
സാങ്കേതിക സാമ്പത്തിക പ്രത്യേകതള്‍ കണക്കിലെടുത്ത് ജില്ലാ തല സെലക്ഷന്
കമ്മിറ്റിക്ക് ഈ നിബന്ധനയില്‍ ഇളവ് നല്‍കാവുന്നതാണ്.
§ തുടങ്ങുന്ന വ്യവസായത്തിന്
സാങ്കേതികമായും സാമ്പത്തികമായും വാണിജ്യപരമായുമുള്ള വിജയ സാധ്യതയുണ്ടുവെന്ന്
സംരംഭകര്‍ ഉറപ്പ് വരുത്തേണ്ടതാണ്.
§ സംരംഭകര്‍ക്ക് സ്വന്തം
ഭൂമിയിലോ, പാട്ടത്തിനോ വാടകക്കോ എടുത്ത ഭൂമിയിലോ വ്യവസായം തുടങ്ങാവുന്നതാണ്.
വ്യവസായത്തിന് ആവശ്യാനുസരണം സ്ഥലം ഉണ്ടായിരിക്കേണ്ടതാണ്
§ സംരംഭകര്‍ പരസ്പര ധാരണ
ഉള്ളവരും ഒരു പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കുവാന്‍ സന്നദ്ധരുമായിരിക്കണം
§ സംരംഭകരാരും തന്നെ വ്യവസായം
നടത്തി മുന്‍പരിചയം ഉള്ളവരായിരിക്കരുത്
§ രജിസ്ട്രേഷന് നടക്കുന്ന
ദിവസത്തില്‍ എല്ലാ സംരംഭകരുടേയും പ്രായം 18 നും 40 നും ഇടയിലായിരിക്കണം. വിധവകള്‍ക്ക്
45 വയസ് വരെ അപേക്ഷിക്കാവുന്നതാണ്. വിധവകള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
§ എല്ലാ സംരംഭകരും +2 അല്ലെങ്കില്‍ സര്‍ക്കാര്‍
അംഗീകരിച്ച വൊക്കേഷണല്‍ കോഴ്സ് പാസായിരിക്കണം
§ എല്ലാ സംരംകരുടെ പക്കലും
തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരിക്കുകയും ഇവ ആവശ്യപ്പെടുന്ന മുറക്ക് ഹാജരാക്കുകയും
വേണം
§ ഒരു സംരംഭകന് ഈ പദ്ധതിയില്‍
ഒരു ഗ്രൂപ്പില്‍ മാത്രമേ അംഗമാകുവാന്‍ പാടുള്ളു.
§ എല്ലാ സംരംഭകരും സ്ഥിരം
ജോലി ഇല്ലാത്തവരായിരിക്കണം
§ സംരംഭകരാരും കേന്ദ്ര/സംസ്ഥാന ഗവണ്മെന്റുകളുടെ
ഇപ്രകാരമുള്ള ഇളവുകളൊന്നും നേടിയവരായിരിക്കരുത്
§ തെരഞ്ഞെടുക്കപ്പെട്ട
സംരംഭകര്‍ വായ്പക്ക് അപേക്ഷിക്കുമ്പോള്‍ വായ്പ് അനുവദിക്കുന്നതിനാവശ്യമായ എല്ലാ
രേഖകളും നല്‍കേണ്ടതാണ്.
ഏതൊക്ക പദ്ധതികള്‍ക്ക്
വായ്പ ലഭിക്കും?
ജില്ലാ വ്യവസായ
കേന്ദ്രങ്ങളില്‍ മൈക്രോ, സ്മോള്‍ സംരംഭമായി രജിസ്റ്റര്‍ ചെയ്യാവുന്ന പുതിയ
പദ്ധതികളാണ് പരിഗണിക്കുന്നത്. നല്ല കാര്‍ഷികാധിഷ്ഠിത പദ്ധതികളേയും
പരിഗണിക്കുന്നതാണ്. വ്യാപാരം, ഗതാഗതം,
ഫാമിങ്ങ്, മത്സ്യകൃഷി തുടങ്ങിയവയ്ക്ക് വായ്പ അനുവദിക്കുന്നതല്ല.
സാമ്പത്തിക സഹായത്തിന്റെ
മറ്റു വിവരങ്ങളെന്തൊക്കെ?
v ടെക്നോക്രാറ്റ് അല്ലാത്ത
സംരംഭകന് 4 ലക്ഷവും ടെക്നോക്രാറ്റ് ആയവര്‍ക്ക് 10 ലക്ഷവും എന്ന പ്രകാരം പരമാവധി
ഒരു ഗ്രൂപ്പിന് 20 ലക്ഷം വരെ അര്‍ഹതയുണ്ട്.
v പരമാവധി ഒരു വര്‍ഷത്തെ
മൊറട്ടോറിയം ഉള്‍പ്പെടെ അഞ്ച് വര്‍ഷമാണ് കാലാവുധി
v പദ്ധതി വിഹിതത്തിന്റെ
പരമാവധി 90 ശതമാനം വരെയാണ് വായ്പയനുവദിക്കുന്നത്
v ബാങ്കുകളോ ധനകാര്യസ്ഥാപനങ്ങളോ
ആണ് വായ്പ അനുവദിക്കുക. സംരംഭകര്‍ക്ക് ഇഷ്ടമുള്ള ബാങ്കുകളില്‍ നിന്നോ ധനകാര്യ
സ്ഥാപനങ്ങളില്‍ നിന്നോ വായ്പ എടുക്കാവുന്നതാണ്. ലോണ്‍ അനുവദിക്കലും വിതരണവും അതാത്
ബാങ്കുകളുടെ നിയമമനുസരിച്ചായിരിക്കും
v വായ്പാ തുകയുടെ ദുരുപയോഗമോ
വക മാറ്റി ചിലവഴിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ അതാത് ബാങ്ക്/ധനകാര്യ സ്ഥാപനത്തിന് വായ്പ
തിരിച്ച് പിടിക്കുവാനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്.
എന്തെങ്കിലും ഈടുണ്ടോ?
1.
സംരംഭത്തിന്റെ മുഴുവന്‍ ആസ്തികളും ഈടായി നല്‍കണം.
2.
എല്ലാ സംരംഭകരുടേയും വ്യക്തിപരമായ ആള് ജാമ്യം നല്‍കണം
3.
(1) ഉം (2) ഉം കൂടാതെ താഴെപ്പറയുന്ന അധിക ജാമ്യവും നല്‍കണം
1.
സംരംഭക ഗ്രൂപ്പിലില്ലാത്ത രണ്ടോ അതിലധികമോ വ്യക്തികളുടെ ആള്‍ജാമ്യം
നല്‍കണം. ജാമ്യക്കാരുടെ ബാധ്യത അവരുടെ എണ്ണം നോക്കി നിജപ്പെടുത്തുന്നതായിരിക്കും
അല്ലെങ്കില്‍
2.
വായ്പ CGTMSE സ്കീമിലെടുക്കണം
അല്ലെങ്കില്‍
3.
ലോണ്‍ തുകയുടെ 25 ശതമാനം വിലമതിപ്പുള്ള മറ്റു ജാമ്യ
വസ്തുക്കള്‍ നല്‍കണം
എന്താണ് നടപടിക്രമം?
ü അപേക്ഷകള്‍ ഓണ്‍ ലൈനായി
പൂരിപ്പിക്കണം
ü പദ്ധതിയുടെ അവലോകനത്തിനും അപേക്ഷകരുടെ
സംരംഭകത്വ അഭിരുചി മനസ്സിലാക്കുന്നതിനുമായി അര്‍ഹരായ ഗ്രൂപ്പുകളെ ജില്ലാതല
സെലക്ഷന് കമ്മിറ്റി മുന്‍പാകെ വിളിപ്പിക്കുന്നതാണ്
ü തെരഞ്ഞടുക്കപ്പെട്ട
സംരംഭകര്‍ മിഷന് പ്രത്യകമായി സംഘടിപ്പിക്കുന്ന രണ്ടാഴ്ചത്തെ സംരംഭകത്വ
പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്
ü പരിശീലന ശേഷം സാമ്പത്തിക
സഹായത്തിനുള്ള അപേക്ഷ www.kfc.org നിന്നും പ്രിന്റ് എടുത്ത് പൂരിപ്പിച്ചതിന്
ശേഷം കെ എഫ് സിയുടെ അതാത് ജില്ലാ ശാഖകളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഈ അപേക്ഷകള്‍ കെ
എഫ് സി അപേക്ഷകര്‍ക്ക് താല്‍പ്പര്യമുള്ള ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ അയച്ച്
കൊടുക്കുന്നതാണ്.
ü സംരംഭങ്ങള്‍ തുടര്‍ച്ചയായി
തിരിച്ചടവില്‍ വീഴ്ച വരുത്തുകയോ തിരിച്ചടവിന് സാധ്യതയില്ലെന്ന് പ്രഖ്യാപിക്കുകയോ
ചെയ്യുന്ന പക്ഷം പലിശ ഇളവ് നല്‍കുന്നതല്ല.
കേരളത്തില്‍ 16
സ്ഥലങ്ങളിലാണ് കോര്പ്പറേഷന് ഓഫീസുകളുള്ളത്. വിലാസം താഴെ കൊടുത്തിരിക്കുന്നു.
1.
Vellayambalam
Thiruvavanathapuram – 33
0471 2318441
0471 2313143
2.
AGC
Complex
Beach Road
Kollam – 691001
0474 2743769
0474 2743604
3.
Kumaranasan
Smaraka Mandiram
Court Road, Alappuzha
0477 2264594
0477 2263207
4.
Pazhamannil
Jessy Towers
First Floor
Near Municipal Stadium
Pathanamthitta
0468 2222718
0468 2221973
5.
Geetha
Trade Centre
East of YWCA
MC Road Kottayam
0481 2563681 (Extn: 2569649)
0481 2302760
6.
Pulimoottil
Shopping Arcade
Moovattupuzha Road
Thodupuzha
0486 2223170
0486 2226070
7.
Pulickal
Building Chennattumattam Junction
Kattapana
Idukki
04868 272418
04868 272998
8.
Finance
Towers
First Floor
Kaloor Road
Ernakulam
0484 2401884
(Extn: 2401645/2400167)
0484 2401982
9.
SNDP
Shopping Complex
P P Road
Perumbavoor
0484 2521969
0484 2592663
10.
Second
Floor
Smart Centre
Kokala Junction
Thrissur
0487 2441176
0487 2421912
11.
First
Floor
Century Complex
Matha Koil Street
Sultanpett
Palakkad – 01
0491 2544641
0491 2544638
12.
Maliyekkal
Building
Mancheri Road
Uphill
Malappuram
0483 2734959
0483 2734957
13.
Hotel
Malabar Palace
Muthalakkulam
Kozhikkode – 1
0495 2723432
0495 2721940
14.
First
Floor
Trident Arcade
Panangode Road
Kalpetta
Wayanad
04936 202059
04936 206059
15.
Chandroth
Complex
Nethaji Road
Kannur – 1
0497 2702194
0497 2704734
16.
High Lane
Plaza
M G Road