Tuesday, 7 June 2016

ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ട്രേറ്റും വ്യവസായവും


സംരംഭകര്‍ക്ക് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ട്രേറ്റുമായി ബന്ധപ്പെടേണ്ട സന്ദര്‍ഭങ്ങള്‍.

1.      എച്ച് ടി കണ്‍സ്യുമേഴ്സിന് ട്രാന്‍സ്ഫോര്‍മര്‍ ഇന്‍സ്റ്റലേഷന്‍ പെര്‍മിഷന്‍

2. കെ എസ് ഇ ബി മുഖാന്തിരമുള്ള എച്ച് ടി/എല്‍ ടി ക്ലിയറന്‍സ് പെര്‍മിഷന്‍

3.       ജനറേറ്റര്‍ ഇന്‍സ്റ്റലേഷന്‍ പെര്‍മിഷന്‍


4.       അപകടം, അഗ്നിബാധ എന്നിവയുണ്ടായാല്‍ പരിശോധനാ റിപ്പോര്‍ട്ട്

Saturday, 4 June 2016

വ്യവസായികാവശ്യങ്ങള്‍ക്ക് ജലം ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍


അമിത ഭൂജല ചൂഷണ മേഖലകളായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളില്‍ കൂടി വെള്ളത്തിനും  വീട്ടാവശ്യങ്ങള്‍ക്കും, മറ്റ് സ്ഥലങ്ങളില്‍ വ്യവസായിക അടിസ്ഥാന സൌകര്യ വികസനങ്ങള്‍ക്കും ജലം ഉപയോഗിക്കുന്നതിന് കേന്ദ്ര ഭൂജല ബോര്‍ഡിന്‍റെ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്.

അമിത ജല ചൂഷണ മേഖലകളായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളില്‍ ദിവസേന 25000 ലിറ്റര്‍ വരേയും ക്രിട്ടിക്കല്‍ മേഖലകളില്‍ 50000 ലിറ്റര്‍ വരേയും സെമി ക്രിട്ടിക്കല്‍ മേഖലകളില്‍ 100000 ലിറ്റര്‍ വരേയും വ്യവസായികാവശ്യങ്ങള്‍ക്ക് ജലം ഉപയോഗിക്കുന്നതിന് ഭൂജല അഥോറിറ്റിയില്‍ നിന്നും മുന്‍ കൂറായി അനുമതി വാങ്ങേണ്ടതില്ല.

എന്നാല്‍ മേല്‍പ്പറഞ്ഞ ഒഴിവ് വെള്ളെ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്ക് ബാധകമല്ല. അതായത് സോഡാ ഫാക്ടറി, ഐസ് ഫാക്ടറി, കുപ്പിവെള്ളക്കമ്പനി തുടങ്ങിയ വ്യവസായങ്ങള്‍ക്ക് ജലം ഉപയോഗിക്കുന്നതിനും മേല്‍ സൂചിപ്പിച്ച അളവിനേക്കാള്‍ കൂടുതല്‍ ജലം ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഭൂജല അഥോറിറ്റിയില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്.

ഇതിന് ആദ്യമായി ഉപയോഗിക്കാനുദ്ദേശിക്കുന്ന ജല സ്രോതസ്സില്‍ നിന്നും അടുത്തുള്ള ജല സേരോതസ്സുകളെ ബാധിക്കാത്ത വിധം ഒരു മണിക്കൂറില്‍ എത്ര ജലം ഊറ്റിയെടുക്കാമെന്നും ഇപ്രകാരം ദിവസത്തില്‍ എത്ര മണിക്കൂര്‍ ഊറ്റിയെടുക്കാമെന്നും ശാസ്ത്രീയമായി പഠിച്ച് വിലയിരുത്തേണ്ടതുണ്ട്. (പ്രസ്തുത പഠനത്തിനുള്ള സംവിധാനം ഭൂജല വകുപ്പില്‍ ലഭ്യമാണ്. നിശ്ചിത നിരക്കില്‍ പണമടക്കണമെന്ന് മാത്രം). കുഴല്‍ കിണറിലെ ജല ലഭ്യത വര്‍ഷത്തില്‍ മിക്കവാറും പരിശോധിക്കാമെങ്കിലും തുറന്ന കിണര്‍, കുളം ഉള്‍പ്പെടെയുള്ള ജല സ്രോതസുകളിലെ ഭൂജല ലഭ്യത പഠിക്കുന്നതിന് ഏപ്രില്‍, മെയ് മാസങ്ങളില്‍ മാത്രമേ സാധിക്കുകയുള്ളു.

ഇപ്രകാരം സ്രോതസിന്‍റെ ജല ലഭ്യത പഠിച്ചതിന് ശേഷം കേന്ദ്ര ഭൂജല ബോര്‍ഡ് നിഷ്കര്‍ഷിച്ചിട്ടുള്ള മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ ഭൂജല വകുപ്പില്‍ അപേക്ഷിക്കുകയും (പ്രൊജക്ട് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് സഹിതം) വേണം. പ്രസ്തുത അപേക്ഷകള്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ ജില്ലാ തല അവലോകന സമിതിയില്‍ ചര്‍ച്ച ചെയ്യുകയും ആയതിന്‍റെ മിനിട്സ് സഹിതം ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ കേരള ഭൂജല അഥോറിറ്റിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.

ജില്ലാ തല അവലോകന സമിതിയില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ കണ്‍വീനറും, കേന്ദ്ര ഭൂജല അഥോറിറ്റിയിലെ ഹൈഡ്രോ ജിയോളജിസ്റ്റ്, ജില്ലാ വ്യവസായ കേന്ദ്രം പ്രതിനിധി, വ്യവസായ രംഗത്തെ പ്രതിനിധികള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്.

ഭൂജല അഥോറിറ്റി എന്നത് ഭൂജല വകുപ്പല്ല എങ്കിലും ഭൂജല വകുപ്പിലെ എല്ലാ ഓഫീസര്‍മാരും ഭൂജല അഥോറിറ്റിയിലെ ഉദ്യോഗസ്ഥരാണ്. ഭൂജല അഥോറിറ്റിക്ക് ജില്ലാ തലത്തില്‍ ഓഫീസുകളില്ല. യോഗ സാധാരണ ഗതിയില്‍ രണ്ട് മാസത്തിലൊരിക്കലാണ് കൂടാറുള്ളത്.

ജില്ലകളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ ഭൂജല അഥോറിറ്റിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ ഭൂജല വകുപ്പ് ഡയറക്ടറുടെ (ഭൂജല അഥോറിറ്റിയുടെ സെക്രട്ടറി) ഉത്തരവായി എത്തിയതിന് ശേഷമേ പഞ്ചായത്ത് ലൈസന്‍സ്, മറ്റു നടപടികള്‍ എന്നിവയിലേക്ക് കടക്കേണ്ടതായിട്ടുള്ളു.


ഡ്രഗ്സ് കണ്‍ട്രോളറുടെ ലൈസന്‍സും വ്യവസായവും


അലോപ്പതി, ആയുര്‍വേദ മരുന്നുകള്, യുനാനി, സിദ്ധൌഷധങ്ങള്‍, സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിനുള്ള ലൈസന്‍സ് ഡ്രഗ്സ് കണ്‍ട്രോളറില്‍ നിന്ന് നേടേണ്ടതാണ്. ഇത്തരത്തിലുള്ള നിര്‍മ്മാണത്തിനാവശ്യമായ ഫാക്ടറി കെട്ടിടത്തിന്‍റെ അംഗീകരത്തിന് മുന്‍കൂറായി അപേക്ഷിക്കേണ്ടതാണ്. അംഗീകരിച്ച പ്ലാന്‍ പ്രകാരം ഫാക്ടറി നിര്‍മ്മിക്കേണ്ടതും, പിന്നീട് ലൈസന്‍സിന് അപേക്ഷിക്കേണ്ടതാണ്.
കെട്ടിട പ്ലാന്‍ നിര്‍മ്മാണത്തിന് ആവശ്യമായ രേഖകള്‍.

1.       സൈറ്റ് പ്ലാന്‍

2.       ലേ ഔട്ട് പ്ലാന്‍

3.       പ്രിസ്ക്രൈബ്ഡ് ഫോമിലുള്ള സത്യവാങ്ങ്മൂലം

4.       എസ്റ്റിമേറ്റ്

5.       ഫീസ് അടച്ചതിന്‍റെ യഥാര്‍ഥ ചെലാന്‍

6.       യൂണിറ്റിലെ തൊഴിലാളികളുടെ വിവരങ്ങള്‍ (യോഗ്യത മുതലായവ)

7.       ഉല്‍പ്പാദന പ്രക്രിയ


വിശദ വിവരങ്ങള്‍ക്ക് http://www.dc.kerala.gov.in/ സന്ദര്‍ശിക്കുക. 

DMO ലൈസന്‍സും വ്യവസായവും


25 HP യില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന യൂണിറ്റുകള്‍, പരിസ്ഥിതി മലിനീകരണം ഉണ്ടാകുവാന്‍ സാധ്യതയുള്ള യൂണിറ്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ആരോഗ്യ ട്രീറ്റ്മെന്‍റ് കേന്ദ്രങ്ങള്‍ എന്നിവക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതി പത്രം ലഭ്യമാക്കേണ്ടതാണ്. അനുമതി പത്രത്തിനായി ഹാജരാക്കേണ്ട രേഖകള്‍.

1.       5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ

2.       പഞ്ചായത്ത്/നഗരസഭ സെക്രട്ടറിയുടെ കത്ത്

3.       പഞ്ചായത്ത്/നഗരസഭ സെക്രട്ടറി ഒപ്പ് വച്ച സൈറ്റ് പ്ലാനിന്‍റെ 2 പകര്‍പ്പ്

4.       ഉടമസ്ഥാവകാശ രേഖ, വാടക കാരാര്‍ പകര്‍പ്പ്

5.       100 മീ. ചുറ്റളവിലുള്ള അയല്‍വാസികളുടെ സമ്മതപത്രം

6.       ബില്‍ഡിങ്ങ് പ്ലാന്‍ 2 കോപ്പി, പഞ്ചായത്ത്/നഗരസഭ സെക്രട്ടറി ഒപ്പ് വച്ചത്


7.    100 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥാപനങ്ങള്‍ വീട്, ജലാശയം എന്നിവ അടയാളപ്പെടുത്തിയ ലൊക്കേഷന്‍ സ്കെച്ച്

Friday, 3 June 2016

മൈനിങ്ങ് ആന്‍ഡ് ജീയോളജിയും വ്യവസായവും


ഖനനം, പാറ പൊട്ടിക്കല്‍ തുടങ്ങിയ സംരംഭങ്ങള്‍ക്ക് മൈനിങ്ങ് ആന്‍ഡ് ജീയോളജി വകുപ്പിന്‍റെ അനുമതി നേടേണ്ടതായുണ്ട്. കെ എം എം സി ആക്ട് പ്രകാരം ജില്ലാ മൈനിങ്ങ് ആന്‍ഡ് ജിയോളജി ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ഹാജരാക്കേണ്ട രേഖകള്‍

1.       പൂരിപ്പിച്ച അപേക്ഷാ ഫോം

2.       ഫീസ് അടച്ചതിന്‍റെ ട്രഷറി ചെലാന്‍

3. ഫോം സിയിലുള്ള ഇന്‍കം ടാക്സ് ക്ലിയറന്‍സ് അല്ലെങ്കില്‍ 50 രൂപ മുദ്ര പത്രത്തില്‍ നോട്ടറി പബ്ലിക് അറ്റസ്റ്റ് ചെയ്ത ഒരു അഫിഡാവിറ്റ്

4.  50 രൂപ മുദ്ര പത്രത്തില്‍ തയ്യാറാക്കിയ അഫിഡാവിറ്റില്‍ മലിന വസ്തുക്കള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു എന്നത് സൂചിപ്പിക്കേണ്ടതാണ്.

5.  പരിസ്ഥിതി സംരംക്ഷിച്ച് കൊള്ളാമെന്നുള്ള 50 രൂപ പത്രത്തില്‍ തയ്യാറാക്കിയ അഫിഡാവിറ്റ്

6. സൈറ്റ് പ്ലാന്‍, ഭൂമിയെക്കുറിച്ചുള്ള വിശദീകരണം തുടങ്ങിയവയും സമര്‍പ്പിക്കേണ്ടതാണ്


7.       സംരംഭകന്‍റെ തിരിച്ചറിയല്‍ കാര്‍ഡ്

Thursday, 2 June 2016

ഫാക്ടറീസ് & ബോയിലേഴ്സും വ്യവസായവും


വൈദ്യുതി ഉപയോഗിച്ച് 10 പേരില്‍ താഴം ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും, വൈദ്യുതി ഉപയോഗം ഇല്ലാതെ 20 ല്‍ താഴെ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ഫാക്ടറീസ് ബോയിലേഴ്സിന്‍റെ നിരാക്ഷേപപത്രം ആവശ്യമില്ല. എന്നാല്‍ അവര്‍ കേരളാ ഫാക്ടറീസ് ആക്ട് സെക്ഷന്‍ (2) പ്രകാരം ലൈസന്‍സ് എടുക്കേണ്ടതാണ്. കൂടാതെ 3 ല്‍ കൂടുതല്‍ ജോലിക്കാര്‍ ഉള്ളതും Hazardous വ്യവസായ ആക്ട് 85 പ്രകാരമുള്ള ലൈസന്‍സും, അനുമതിയും നേടേണ്ടതാണ്. ലൈസന്‍സും അനുമതിയും നേടേണ്ടതിന് താഴെപ്പറയുന്ന രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്.

1.       അപേക്ഷാ ഫോം

2.       ഫീസ് ചെല്ലാന്‍ മുഖാന്തിരം അടയ്ക്കേണ്ടതാണ്

3.       സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ്

4.       ഉടമസ്ഥാവകാശം തെളിയിക്കുന്ന സാക്ഷ്യപത്രം

5.       പഞ്ചായത്ത് ലൈസന്‍സ്

6.       ലീസ് ഡീഡ്/വാടക കരാര്‍

7.       ഫോട്ടോ

8.       തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ്

9.       മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതി പത്രം

10.    ഫാക്ടറിയുടെ പ്ലാന്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.fabkerala.gov.in/ സന്ദര്‍ശിക്കുക

Wednesday, 1 June 2016

അഗ്നി ശമന സേനാ വിഭാഗവും വ്യവസായവും


വ്യവസായ സംരംഭങ്ങള്‍ക്കാവശ്യമായ ലൈസന്‍സുകളില്‍ പെട്ടയൊന്നാണ് അഗ്നിശമന വിഭാഗത്തില്‍ നിന്നുള്ളത്.

ഏതൊക്കെ വ്യവസായങ്ങള്‍ക്കാണ് ക്ലിയറന്‍സ് ആവശ്യമുള്ളത്

1.       സ്പോടക വസ്തുക്കള്‍
2.       കരി മരുന്നുകള്‍
3.       വെടിയുപ്പ്
4.       സ്പിരിറ്റ് അടങ്ങിയ ഉല്‍പ്പന്നങ്ങള്‍
5.       ഗന്ധകം
6.       ഓട് ഫാക്ടറികള്‍
7.       എല്‍ പി ജി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍
8.       ഓല മേഞ്ഞ കെട്ടിടങ്ങളോട് കൂടിയ ഫാക്ടറി കെട്ടിടങ്ങള്‍
9.       തീപ്പെട്ടി
10.    അമ്ല നിര്‍മ്മാണം

എങ്ങനെ അപേക്ഷിക്കണം

അതാത് പഞ്ചായത്തിന്‍റെ ആമുഖത്തോടും സൈറ്റ് പ്ലാനും ബില്‍ഡിങ്ങ് പ്ലാനോടും കൂടിയാണ് അപേക്ഷിക്കേണ്ടത്. 0070-60-109-99 എന്ന ശീര്ഷകത്തിലാണ് ഫീസ് അടക്കേണ്ടത്.

അപേക്ഷയോടൊപ്പം എന്തൊക്കെ വേണം?

1.       വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ

2.       Fee for NOC from fire and Rescue as per D & O Rule എന്ന് രേഖപ്പെടുത്തി ഫീസ് അടച്ചതിന്‍റെ ഗവ. ചെലാന്‍ പകര്‍പ്പ്.

3.       വ്യവസായ സ്ഥാപനത്തിന്‍റെ നാലു ഭാഗത്ത് കൂടിയും ഫയര്‍ എന്‍ജിന്‍ പ്രവേശിക്കാനുള്ള വീതിക്ക് നിര്‍മ്മിത അളവില്‍ സ്ഥലം വിടേണ്ടതാണ്. (സൈറ്റ് പ്ലാന്‍
)
4.       പുറത്തേക്ക് തള്ളി നില്‍ക്കുന്ന പാരപ്പറ്റിന്‍റെ അഗ്ര ഭാഗവും സ്ഥാപനത്തിന്‍റെ മതില്‍കെട്ടും തമ്മില്‍ 3.6 മീറ്റര്‍ (12 അടി) ഉയരം ഉണ്ടായിരിക്കണം. (ലേ ഔട്ട് പ്ലാന്‍)

5.       ഫയര്‍ ഫോഴ്സ് നിശ്ചയിച്ച് നല്‍കിയിട്ടുള്ള അഗ്നിശമന ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതായി ബോധ്യപ്പെടണം.

6.       സ്ഥാപനത്തിന്‍റെ ഉടമസ്ഥാവകാശ രേഖകള്‍ സമര്‍പ്പിക്കണം.

7.      സ്ഥാപനത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മെഷീനറികളുടെ വിശദീകരണം.

8.       വൈദ്യതി കണക്ഷന്‍, ഡയഗ്രം ഇവ സമര്‍പ്പിക്കണം.

9.       പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡില്‍ നിന്നുള്ള എന്‍ ഓ സി.


കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ 2011, സ്പോടക വസ്തു നിര്‍മ്മാണ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നത്.