സംരംഭകത്വത്തിലെ 5 M കളിലെ ഏറ്റവും
പ്രധാനപ്പെട്ട M ആണ് മാര്‍ക്കറ്റിങ്ങ്
എന്നത്. മണി, മെഷീന്, മെന്‍, മെറ്റീരിയല്‍ എന്നിവയാണ് മറ്റുള്ളവ. സത്യത്തില്‍
ഒരു കലയായ ഇതാണ് എത് ബിസിനസിന്റേയും ജീവശ്വാസമെന്ന് പറയാം. ഈ കമ്പ്യൂട്ടര്‍
യുഗത്തില്‍ എല്ലാം ഡിജിറ്റലായപ്പോള്‍ മാര്‍ക്കറ്റിങ്ങും മാറി നിന്നില്ല. പേഴ്സണല്‍
കമ്പ്യൂട്ടറും മൊബൈലുമെല്ലാമായി ലോകം വിരല്‍ത്തുമ്പിലേക്ക് ചുരുങ്ങിയപ്പോള്‍
പരസ്യങ്ങളിപ്പോള്‍ വ്യക്തികളിലേക്ക് ടാര്‍ഗറ്റ് ചെയ്യുന്നയവസ്ഥയായി. നമുക്കെന്താണ്
വേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കി അതിന്റെ പരസ്യങ്ങള്‍ നമ്മുടെ മാത്രം
മൊബൈലിലും, ഇ മെയിലിലുമെത്തുന്നത്
ഇന്ന് സര്‍വ്വ സാധാരണമായിക്കഴിഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നുമൊക്കെ
സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു പ്രത്യേക ഉല്‍പ്പന്നം ആരാണ് അല്ലെങ്കില്‍ ഏത്
വിഭാഗത്തിലുള്ളവരാണ് വാങ്ങുന്നതെന്ന് കൃത്യമായി കണക്കെടുക്കുന്ന സോഫ്റ്റ്
വെയറുകളിന്നുണ്ട്. പ്രത്യകിച്ച് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ് കമ്പനികളുടെ അഭൂതപൂര്‍വ്വമായ
വളര്‍ച്ച ഈ രംഗത്തെ അവസരങ്ങള്‍ കൂട്ടിയിട്ടുണ്ട്. ഓര്‍ഡര്‍ ചെയ്യുന്നതിന്റെ
പിറ്റേ ദിവസം ഉല്‍പ്പന്നം ഉപഭോക്താവിന്റെ കയ്യിലെത്തിക്കുക മാത്രമല്ല വിപണി
വിലയേക്കാള്‍ കുറവില്‍ സാധനങ്ങള്‍ കിട്ടുമ്പോഴുള്ള ഉപഭോക്താവിന്റെ സംതൃപ്തിയുടെ
അളവ് കോല് പോലും അപ്പോഴപ്പോള്‍ അറിയുവാനുള്ള സൌകര്യം വരെ കമ്പനികള്‍ക്കിന്നുണ്ട്.
എന്താണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്
സത്യത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് എന്നത്
വലിയൊരു അംബ്രല്ലാ ടേം ആണ്. ഡിജിറ്റല്‍ മീഡിയകളെ ഉല്‍പ്പന്നങ്ങളുടെ പ്രോമോഷനായി
ഉപയോഗപ്പെടുത്തുകയെന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ കീഴില്‍ ടെലി
മാര്‍ക്കറ്റിങ്ങ്, സോഷ്യല്‍ മീഡിയ
മാര്‍ക്കറ്റിങ്ങ്, സെര്‍ച്ച് എന്ജിന്
ഒപ്റ്റിമൈസേഷന്‍, സെര്‍ച്ച് എന്ജിന് മാര്‍ക്കറ്റിങ്ങ്, ഇ മെയില്‍ ഡയറക്ട് മാര്‍ക്കറ്റിങ്ങ്, ഇന്‍ഫ്ലുവെന്‍സര്‍
മാര്‍ക്കറ്റിങ്ങ്, കണ്ടന്റ് ഓട്ടോമേഷന്‍, ഡിസ്പ്ലേ മാര്‍ക്കറ്റിങ്ങ്, ഇ കോമേഴ്സ് മാര്‍ക്കറ്റിങ്ങ്
തുടങ്ങി നിരവധി ഉപ വിഭാഗങ്ങളുണ്ട്. ഇതിന്റെയെല്ലാം സോഫ്റ്റ് വെയറ്
പ്രോഗ്രാമുകളുടെ രൂപകല്‍പ്പനയും പരിപാലനവുമെല്ലാം ഇതില്‍ത്തന്നെ വരുന്നതാണ്.
ഇതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ്മെന്റും ഈ രംഗത്ത് ആവശ്യമാണ്.
സമൂഹ മാധ്യമങ്ങൾ വഴി ഒരു സ്ഥാപനത്തെ, അല്ലെങ്കിൽ പരസ്യം നല്കാൻ ഉദ്ദേശിക്കുന്നതിനെ ഏറ്റവും
കുറഞ്ഞ ചിലവിൽ ലക്ഷക്കണക്കിന്
ആളുകളിലേക്ക് എത്തിക്കുകയാണ് ഡിജിറ്റൽ
മാർക്കറ്റിങ്ങില്‍
ചെയ്യുന്നത്.
ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ആപ്പ്, ഈ മെയില്‍, യൂ ട്യൂബ് തുടങ്ങി ഇന്ന് ലഭ്യമായ
എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.
ഉദാഹരണമായി ഒരു ലേഡീസ് ബോട്ടിക്ക് നടത്തുന്ന വ്യക്തി ഓണ്‍ലെനില്‍
പരസ്യം നല്കുന്നു എന്ന് കരുതുക. പരസ്യം കാണുന്നവര്‍ക്ക് നമ്മുടെ ഏതെങ്കിലും
ഡിസൈന്‍ അപ്പോള്‍ത്തന്നെ ഓര്‍ഡെര്‍ ചെയ്യണം എന്നും കരുതുക. നമ്മുടെ വെബ്സൈറ്റിലെ ഓര്‍ഡെര്‍
ഫോം വഴി അത് ഉപഭോക്താവ് നമ്മെ അറിയിക്കുകയും ഒരു
പടി കൂടി മുന്നോട്ട് പോയാല്‍ പണമടയ്ക്കുകയും ചെയ്യാന്‍ സാധിക്കുമെങ്കില്‍, നമ്മള് "പരസ്യം" ചെയ്തു, താല്പര്യം അറിയിച്ചു , ഓര്‍ഡെര്‍ എടുത്തു, പണം കിട്ടി, ഈ നാലു കാര്യങ്ങള്‍ ഒന്നോ രണ്ടോ മിനിട്ടില്‍ കഴിഞ്ഞു.
ഇനി വെബ്സൈറ്റ് ഇല്ലെങ്കില്‍ നമ്മുടെ ബൊട്ടിക്കിലേക്ക് വരാനുള്ള വഴി ഗൂഗിള്‍
മാപ്പില്‍ നമുക്ക് പരസ്യത്തോടൊപ്പം
കാണിക്കാം.
ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ ലൊക്കേഷന്‍ സംവിധാനം ഉണ്ടെങ്കില്‍ അയാള്‍ എവിടെ നില്ക്കുന്നോ
അവിടെനിന്നും വഴി തെറ്റാതെ നമ്മുടെ ബോട്ടിക്കില്‍
എത്താം. അപ്പോള്‍ നമ്മുടെ സെയില്‍, ഡിജിറ്റല്‍ മീഡിയ ഉപയോഗിച്ചുതന്നെ നടന്നു. അതിനാലാണ്
ഇതിനെയെല്ലാം കൂടി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് എന്ന് പറയുന്നത്. മേല്‍പ്പറഞ്ഞ
പരസ്യത്തിന് ഉപയോഗിച്ച മാധ്യമം വെബ്സൈറ്റോ, ഫേസ്ബുക്കോ, ഇ മെയിലോ അങ്ങനെ
എന്തുമാകാം.
ഇത് മാത്രമല്ല പല കമ്പനിക്കാരും തങ്ങളുടെ ഓഫറുകള്‍
അറിയിക്കുവാന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്നത് തന്നേയും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ
പരിധിയില്‍ വരും.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്
ഒരു സംരംഭമാക്കാം
ആകര്‍ഷകമായ രീതിയില്‍ ഒരു വെബ്സൈറ്റ് രൂപകല്പനയില് മാത്രം ഒതുങ്ങുകയാണ് ഇന്ന് ഭൂരിഭാഗം സംരംഭകരുടെയും സ്ഥാപനങ്ങളുടെയും ഇന്റര്‍നെറ്റുമായുള്ള
ബന്ധം. എന്നാല്‍ പരമ്പരാഗത മാര്‍ക്കറ്റിങ് രീതികള്‍ക്ക് അപ്പുറം ഇന്റര്‍നെറ്റിലൂടെ നേടിയെടുക്കാന്‍ കഴിയുന്ന
സൗകര്യങ്ങളെക്കുറിച്ചു നല്ലൊരു ശതമാനം പേര്‍ക്കും അത്ര കണ്ട് ബോധ്യമുണ്ടായിട്ടില്ല. എല്ലാ വിധ
ഡിജിറ്റല്‍ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി തങ്ങള്‍
ടാര്‍ജറ്റ് ചെയ്യുന്ന ഉപഭോക്താക്കളോട്
നേരിട്ട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ നേട്ടം. വില്പന ഉയര്‍ത്തുന്നതിനും സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും
പുതിയ സാധ്യതകള്‍ ഉയര്‍ത്തുന്നതിനും ഫലപ്രദമായ തന്ത്രമാണ്
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്.
നിയമപരമായി വരുമാനമുണ്ടാക്കുന്നതെന്തും
സംരംഭമെന്നതിന്റെ നിര്വ്വചനത്തിലുള്പ്പെടുത്താമെങ്കില്
മറ്റു സംരംഭകരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഡിജിറ്റലായി മാര്‍ക്കറ്റ് ചെയ്ത്
കൊടുക്കുന്ന ഒരു സംരംഭത്തിന് ഈ ആധുനിക കാലഘട്ടത്തില്‍ ഏറെ പ്രസക്തിയുണ്ട്.
പ്രത്യേകിച്ചും കേരളത്തിലെ ചെറുകിട സംരംഭകര്‍ക്ക് വിപണിയെന്നത് ഒരു വലിയ
പ്രശ്നമായി നില്ക്കുമ്പോള് അവരുദ്ദേശിക്കുന്ന ഉപഭോക്താക്കളിലേക്ക്
വിവരങ്ങളെത്തിക്കുകയെന്നത് ഒരു സംരംഭ സാധ്യതയായി വളര്‍ത്തിയെടുക്കാവുന്നതാണ്. കേരളത്തിന്റെ
വൈവിധ്യത ഏറെ സംരംഭ സാധ്യതയുള്ളയൊന്നാണ്. ഉദാഹരണമായി ഭക്ഷ്യോല്‍പ്പാദന രംഗത്തെ
വൈവിധ്യമെടുക്കാം. പ്രാദേശികമായി വ്യത്യസ്തതയുള്ള വിഭവങ്ങള്‍ പല
പ്രദേശത്തായുണ്ടാക്കപ്പെടുന്നുണ്ട്. എന്നാലിവയൊന്നും തന്നെ കേരളത്തിന് പുറത്തേക്ക്
വിപണനത്തിനായി അധികമൊന്നും എത്തപ്പെടുന്നില്ലായെന്നത് ഒരു യാഥാര്‍ത്ഥ്യമായി നില
നില്ക്കുമ്പോള് ഇതിനൊരു ആഗോള വിപണി സൃഷ്ടിക്കുവാന്‍ സഹായിക്കുന്ന സംരംഭങ്ങള്‍ ഈ രംഗത്ത് ആരംഭിക്കുവാന്‍ കഴിയും. അത് പോലെ
വൈവിധ്യമാര്‍ന്ന ടൂറിസം പോയിന്റുകള്‍, കേരളീയ കലകള്‍, ആറന്മുള കണ്ണാടി
പോലുള്ളവയെല്ലാം തന്നെ ആഗോള വ്യാവസായിക ഭൂപടത്തില്‍ ഇടം പിടിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍
തന്നെയാണ്. എന്നാല്‍ കേരളത്തിലെ ചെറു കിട വ്യവസായികളില്‍ 95 ശതമാനത്തിന്
മുകളിലുള്ളവരും ഇതിന്റെ സാധ്യതകളെക്കുറിച്ച് അജ്ഞരാണെന്നിരിക്കെ ഈ മേഖലയിലെ
സാധ്യതകള്‍ വലുതാണ്. ഇവിടുത്തെ ചെറുകിട വ്യവസായ സംരംഭകര്‍ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്
നടത്തിക്കൊടുക്കുന്ന ഒരു സ്ഥാപനം ആരംഭിക്കാവുന്നതാണ്. കൂടാതെ നിരവധി ശില്‍പ്പശാലകളും
ബോധവല്‍ക്കരണ ക്ലാസുകളും നടത്തുന്നത് മറ്റൊരു സംരംഭക സാധ്യതയാണ്. ചെറുകിട
വ്യവസായികള്‍ക്കായി പേമെന്റ് ഗേറ്റ് വേകള്‍ രൂപപ്പെടുത്തി നല്‍കുന്നതും ഇതിന്റെ
അനന്തര സാധ്യതകളില്പ്പെടുന്നയൊന്നാണ്. അതിനാല്‍ത്തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്കും അധിക വരുമാനം
ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്കും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ മികച്ച നേട്ടമുണ്ടാക്കാന്‍
കഴിയുo. ഓണ്‍ലൈനിലൂടെ ഗൂഗിളിന്റെയും മൈക്രോസോഫ്ടിന്റെയും സര്‍ട്ടിഫിക്കറ്റകള്‍ കരസ്ഥമാക്കി
അംഗീകാരമുള്ള ഒരു ഡിജിറ്റല്‍ മാര്‍ക്കറ്ററായി മാറുവാന്‍
സാധിക്കും.
ഉയര്‍ന്ന് വരുന്ന തൊഴില്‍ മേഖല
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് മികച്ചൊരു തൊഴില്‍ സാധ്യത കൂടി തുറന്നിടുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികളെ
സംബന്ധിച്ചിടത്തോളം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നത് അനന്ത സാദ്ധ്യതകള്‍ നിറഞ്ഞ ഒരു മേഖലയാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനായി
ഇന്ന് മിക്കസ്ഥാപനങ്ങളും പ്രത്യേക വിഭാഗം തന്നെ
ആരംഭിച്ച് ജീവനക്കാരെ നിയമിക്കുന്നുണ്ട്.
ഇന്ന് പല സ്ഥാപനങ്ങളും പരമ്പരാഗത മാര്‍ക്കറ്റിങ്ങിനൊപ്പം
തന്നെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിനു പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ചിട്ടുണ്ട്. പാര്‍ട് ടൈം ആയോ ഫുള്‍ടൈം
ആയോ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ പണം
സമ്പാദിക്കുന്നവരും ഇന്ന് നിരവധി ആണ്. വിദ്യാര്‍ഥികള്‍ മുതല്‍ മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വരെ ഇന്ന് സമാന്തരമായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്
സാധ്യതകളും രീതികളും പ്രയോജനപ്പെടുത്തി
വരുമാനം നേടുന്നുണ്ട്.
ചെറുകിട വ്യവസായവും
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങും
പരമ്പരാഗത പരസ്യ രീതികളിലൂടെയും വിപണന തന്ത്രങ്ങളിലൂടെയും ഉദ്ദേശിക്കുന്ന
രീതിയിലുള്ള നേട്ടം ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഭൂരിഭാഗം ചെറുകിട ബിസിനസുകാരും.
യഥാര്‍ത്ഥ ഉപഭോക്താക്കളിലേക്ക് തങ്ങളുടെ ഉത്പന്നത്തെയോ സേവനത്തെയോ സംബന്ധിച്ച
വിവരങ്ങള്‍ കൃത്യമായി എത്തിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇതിനു കാരണം. വിവര
സാങ്കേതിക ആശയ വിനിമയ ഉപാധികളുടെ സാധ്യതകള്‍ വര്‍ദ്ധിച്ചതോടെ വരുമാന നേട്ടത്തിനു
പുതിയ രീതികള്‍ തെരഞ്ഞെടുക്കാന്‍ ബിസിനസുകാര്‍ നിര്‍ബന്ധിതരാവുകയാണ്. ഇവിടെയാണ് ഈ
രംഗത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിങിന്റെ പ്രസക്തി. അധികം ചെലവില്ലാതെ
ഉദ്ദേശിക്കുന്ന ഉപഭോക്താവിലേക്ക് അതി വേഗത്തില്‍ എത്തിച്ചേരാം എന്നതാണ് ഇതിന്റെ
നേട്ടം.
ഇന്ന് പരമ്പരാഗത മാര്‍ക്കറ്റിങ് രീതികളെക്കാള്‍
ആകര്‍ഷകമാകുന്നതും ഉപഭോക്താക്കള്‍ വിശ്വാസം അര്‍പ്പിക്കുന്നതും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലാണ്. ഉപഭോക്താക്കളിലേക്ക് നേരിട്ട് ഇറങ്ങി ചെന്നു
അവരുമായി സംവദിക്കാന്‍ കഴിയുന്നു
എന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ പ്രത്യേകത. ഇത് തിരിച്ചറിയുന്ന ഉത്പാദകരും സംരംഭകരും സേവനദാതാക്കളും
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ സാധ്യതകള്‍
പ്രയോജനപ്പെടുത്താനും ശ്രമിച്ചു വരുന്നു. എന്നാല്‍ കേരളത്തിലെ ഭൂരിഭാഗം ചെറുകിട ബിസിനസ് സംരംഭകരും ഇത്തരം
സാധ്യതകളെക്കുറിച്ച് അധികം ബോധവാന്മാരല്ല. പുതിയ കാലത്തിന്റെ മാര്‍ക്കറ്റിങ് തന്ത്രമായ ഡിജിറ്റല്‍ മാര്‍ക്കറ്റിങിലേക്ക് മാറിയില്ലെങ്കില്‍, ബിസിനസ് വരുമാനത്തിന്റെ അമ്പതു ശതമാനത്തോളം തുകയാണ് നഷ്ടപ്പെടുന്നത് എന്നാണു സമീപ കാലത്തെ
പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്
അധികം മുതല്‍ മുടക്ക് വേണ്ട എന്നുള്ളതും
ഉദ്ദേശിക്കുന്ന ഉപഭോക്താക്കളിലേക്ക് ഉറപ്പായും എത്തിച്ചേരും എന്നുള്ളതിനാലും ചെറുകിട സംരംഭകര്‍ ഈ
രംഗത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
ശക്തവും സുതാര്യവുമായ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍
രൂപപ്പെടുത്തുന്നതിനു ഇന്ന് ഭൂരിഭാഗം സംരംഭകരും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനെ ആശ്രയിക്കുന്നുണ്ട്. ട്രഡിഷണല്‍ മാര്‍ക്കറ്റിങ്ങ് രീതികള്‍
പുതിയകാലത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്
വഴിമാറുകയാണ്. ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സംവേദന മാധ്യമം എന്ന നിലയില്‍ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗിക്കുന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്
രീതി. ഇന്റര്‍നെറ്റ് തുറന്നു തരുന്ന
വിവരങ്ങളുടെ അനന്തമായ കുത്തൊഴുക്കില്‍ സ്വന്തം ഉത്പന്നങ്ങളുമായോ സ്ഥാപനങ്ങളുമായോ സേവനങ്ങളുമായോ
ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുസമൂഹത്തിനു
മുന്നിലോ ഉദ്ദേശിക്കുന്ന ഒരു പ്രത്യേക വിഭാഗത്തിനു മുന്നിലോ എത്തിക്കുന്നതിനു ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
എന്ത് കൊണ്ട്
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്
1)
ഇന്റര്‍നെറ്റിലൂടെ ബിസിനസ്സും സെയ്ല്‍സും വര്‍ദ്ധിപ്പിക്കുവാനും
കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനും സാധിക്കുന്നു.
2)
സോഷ്യല്‍ മീഡിയയുടെ പരിധി ഒരു പ്രദേശത്തോ സംസ്ഥാനത്തോ
രാജ്യത്തോ ഒതുങ്ങി നില്ക്കുന്നില്ല, ലോകം തന്നെ നമ്മുടെ പരിധിക്കുള്ളിലാകും.
3)
ഇത് ഓണ്‍ലൈന്‍ ഷോപ്പുകളുടെ കാലം. ഭീമമായ മുതല്‍
മുടക്കില്ലാതെ ഓണ്‍ലൈനിലൂടെ സ്വന്തമായി ബിസിനസ്
ആരംഭിക്കുവാനും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ അനുയോജ്യരായ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും സാധിക്കും.
4)
വീട്ടിലിരുന്ന് ഓണ്‍ലൈനിലൂടെ വരുമാനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗൂഗിളിന്റെ ആഡ്സെന്‍സ്, അഫിലിയേറ്റ് മാര്‍ക്കറ്റിങ്, ബ്ലോഗിങ്ങ്, യൂട്യൂബ് ചാനല്‍ തുടങ്ങിയവയിലൂടെ അവസരം സാധ്യമാകുന്നു.
5)
ബിസിനെസ്സിനെ കൂടുതല്‍ പ്രശസ്തമാക്കാന്‍,
തിരഞ്ഞെടുത്ത ആളുകളിലേക്ക് മാത്രം പരസ്യങ്ങൾ നൽകുവാന് കഴിയുന്നു.
തിരഞ്ഞെടുത്ത ആളുകളിലേക്ക് മാത്രം പരസ്യങ്ങൾ നൽകുവാന് കഴിയുന്നു.
6)
മിനുട്ടുകൾ കൊണ്ട് പരസ്യം ലക്ഷക്കണക്കിന് ആളുകളിലേക്ക്
എത്തുന്നു.
7)
ഏത് തരത്തിലുള്ള പരസ്യവും നല്കാൻ കഴിയുന്നു.
8)
ലോകത്ത് ഏത് കോണിലുള്ള ആളുകളുമായും ബന്ധപ്പെടുവാൻ
സാധിക്കുന്നു.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് – പ്രത്യേകതകള്‍
1. നമ്മള്
ആഗ്രഹിക്കുന്ന ഉപഭോക്താവിലേക്ക് തന്നെ നമ്മുടെ പരസ്യങ്ങളെത്തിക്കുവാന്‍
കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. അതായത് യഥാര്‍ഥ ലക്ഷ്യസ്ഥാനം നമുക്ക്
മുന്‍കൂട്ടി നിശ്ചയിക്കാനാകും. ഉദാഹരണത്തിന്
ഒരു ലേഡീസ് ബോട്ടിക്കിന്റെ പരസ്യമാണെങ്കില്‍,
15
വയസിന് മുകളില്‍
പ്രായമുള്ളതും 50 വയസിനു താഴെ
പ്രായമുള്ളതുമായ സ്ത്രീകള്‍ മാത്രം, കൂടാതെ
സ്ഥാപനത്തിന്റെ 30 കിലോമീറ്റര്‍
പരിധിയില്‍ ഉള്ളവര്‍ മാത്രം നമ്മുടെ പരസ്യം
കാണ്ടാല്‍ മതി എങ്കില്‍, അത് നമുക്ക് മുന്‍കൂട്ടി തീരുമാനിക്കാനാവും. ഇതാണ് സാധാരണ
മാധ്യമങ്ങളിലെയും നവമാധ്യമങ്ങളിലെയും
പരസ്യം
ചെയ്യലിന്റെ പ്രധാന വ്യത്യാസം. കൂടാതെ, നമ്മുടെ പരസ്യം
ഉപഭോക്താവ് കണ്ടു അല്ലെങ്കില്‍
നമ്മുടെ പരസ്യത്തില്‍ താല്പര്യം കാണിച്ചു (ഉദാഹരണത്തിന് ക്ലിക്ക് ചെയ്യ്തു) എങ്കില്‍ മാത്രമേ
നമ്മള് നമുക്ക് വേണ്ടി ഓണ്‍ലൈന്‍ പരസ്യം നല്കുന്ന കമ്പനിക്ക് പണം നല്‍കേണ്ടതുള്ളു.
2.
ഇങ്ങനെ കൃത്യമായി നമ്മുടെ
യഥാര്‍ഥ ഉപഭോക്താക്കളില്‍ മാത്രമായി നമ്മുടെ പരസ്യം എത്തുന്നതിന് നമ്മള്
കൊടുക്കേണ്ടത് സാധാരണ മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് കൊടുക്കേണ്ടി വരുന്ന
ചിലവിലും താരതമ്യേന കുറവ് മാത്രമാണ്.
3.
ഗൂഗിള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്
നാല് തരം സാദ്ധ്യതകള്‍ നമുക്ക് തരുന്നുണ്ട്. സേര്‍ച്ച് മാര്‍ക്കെറ്റിങ്ങ്, ഡിസ്പ്ലേ പരസ്യങ്ങള്‍, വീഡിയോ പരസ്യങ്ങള്‍ കൂടാതെ
ഷോപ്പിങ്ങ് പരസ്യങ്ങള്‍. നമ്മുടെ സ്ഥാപനം അല്ലെങ്കില്‍ വ്യക്തി
ഒരു പ്രത്യേക സേവനമാണ് കൊടുക്കുന്നതെങ്കില്‍ - ഉദാഹരണത്തിന്
ഇലക്ട്രീഷ്യന് ജോലി - സേര്‍ച്ച് മാര്‍ക്കറ്റിങ്ങ് ആണ് അനിയോജ്യം. കാരണം
ഒരാള്‍ ഗൂഗിളില്‍ "Electricians in Kottayam" എന്ന് സേര്‍ച്ച് ചെയ്യുമ്പോള്‍ നമ്മുടെ
പരസ്യം സേര്‍ച്ച് പേജിന്റെ ഏറ്റവും മുകളില്‍ത്തന്നെ
കാണിക്കും. ഇതില്‍ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇനി നമ്മുടെ
ബോട്ടിക്കിന്റെ ഉത്ഘാടന വിവരമോ അല്ലെങ്കില്‍ ഒരു പുതിയ വസ്ത്രത്തിന്റെ വിവരങ്ങളോ ആണ് നമുക്ക്
അറിയിക്കേണ്ടതെങ്കില് ഡിസ്പ്ലേ പരസ്യമാണ് അനുയോജ്യം.
ഡിസ്പ്ലേ പരസ്യത്തില്‍ നമുക്ക് ഫോട്ടോ അല്ലെങ്കില്‍ ഡിസൈന്‍ ചെയ്ത ഇന്‍വിറ്റേഷന്‍, ഗൂഗിളിലും മറ്റ് അനുബന്ധ
വെബ്സൈറ്റുകളിലും (ഉദാഹരണത്തിന് നമ്മള്
ലക്ഷ്യം വക്കുന്ന ഒന്നോ അതില്‍ അധികമോ ന്യൂസ് സൈറ്റുകള്‍, ബ്ലോഗ്കള് മുതലായവ) കാണിക്കാന്‍
കഴിയും.
4. വീഡിയോ പരസ്യങ്ങളാണെങ്കില്‍
ലോകത്തിലേ ഏറ്റവും വലിയ വീഡിയോ സേര്‍ച്ച് സൈറ്റായ യൂടൂബില്‍ (എംബെഡെഡ്
വീഡിയോകളില്‍ ഉള്‍പ്പടെ) കാണിക്കാന്‍ കഴിയും. അതും ടിവി
പരസ്യങ്ങളേക്കാള്‍ കുറഞ്ഞ ചിലവില്‍. നമ്മുടേത്
ഒരു ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സ്ഥാപനമാണെങ്കില്‍ മുകളില്‍ പറഞ്ഞവ കൂടാതെ ഷോപ്പിങ്ങ് പരസ്യങ്ങളും
അഭികാമ്യമാണ്. ഇതില്‍ നമ്മുടെ ഉല്പന്നത്തിന്റെ
ചിത്രം, ചെറിയ വിവരണം, വില,
എന്തെങ്കിലും
ഓഫറുകള്‍ ഉണ്ടെങ്കില്‍ അതും
കാണിക്കാം.
ചെറുകിട സംരംഭകര്‍ ശ്രദ്ധിക്കേണ്ട്.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ക്ക് കരാര്‍
കൊടുക്കുമ്പോള്‍ അതില്‍ വിദഗ്ധരായവരെ മാത്രം
നമുക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ ഏല്‍പ്പിക്കുക. അല്ലെങ്കില്‍
നഷ്ടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. കാര്യങ്ങള്‍ ചെയ്ത് തരുന്നവര്‍ ഗൂഗിള്‍
നിയമാനുസ്രതമായി അഗീകരിച്ചിട്ടുള്ളവരാണെങ്കില് (Google Certified) പല നഷ്ടങ്ങളും നമുക്ക് ഒഴിവാക്കാനാവും.
സംരംഭകത്ത്വത്തിന്റെ നൂതന സാധ്യതകളില്‍
മുന്നില്‍ നില്ക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് ഈ രംഗത്ത് നവ സംരംഭങ്ങള്‍
ആരംഭിക്കുവാനാഗ്രഹിക്കുന്നവര്ക്കും നിലവിലുള്ള സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ്സ്
കൂടുതല്‍ മെച്ചപ്പെടുത്തുവാനുമുള്ള നല്ലയൊരു മാര്‍ഗ്ഗമാണ്. ഈ ആധുനിക ബിസിനസ്സ്
യുഗത്തില്‍ യഥാര്‍ത്ഥ ഉപഭോക്താക്കളെ തേടിയുള്ള ഈ വിപണന യാത്ര ചെറു കിട വ്യവസായ
സംരംഭകര്‍ പ്രയോജനപ്പെടുത്തേണ്ടതാണ്. അല്ലായെങ്കില്‍ മാറുന്ന കാലഘട്ടത്തില്‍
വിപണിയില്‍ പുറം തള്ളപ്പെട്ട് പോവുകയായിരിക്കും ഫലം. വ്യത്യസ്തമായ
സംരംഭങ്ങളാരംഭിക്കുവാനാഗ്രഹിക്കുന്ന വിദ്യാഭ്യാസമുള്ള യുവലമുറക്ക് നല്ലയൊരു
വഴിയായിരിക്കും ഇന്ന് ശൈശവ ദശയില്‍ നില്ക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് എന്ന
വിപണന കലയിലെ ഈ പുതു വഴി.