പത്താം
ക്ലാസ് പാസായതിന് ശേഷം ജോലിക്കായി പേര് രജിസ്റ്റര്‍ ചെയ്യുന്ന ഒരു സ്ഥാപനമെന്നതാണ്
ഇപ്പോഴും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെപ്പറ്റി സാധാരണ ജനത്തിനുള്ളത്. എന്നാല്‍
ഇതിലുമപ്പുറം വ്യക്തികളെ സംരംഭകരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന
എംപ്ലോയബിലിറ്റി സെന്ററുകളാണിന്നിവ.
ആയതിനാല്‍ത്തന്നെ
തൊഴില്‍ പരിശീലനത്തിനപ്പുറം സ്വയം തൊഴില്‍ സംരംഭങ്ങളാരംഭിക്കുവാന് സഹായകരമായ
വിധത്തില്‍ വിവിധ പദ്ധതികള്‍ ഇവര്‍ ആവിഷ്കരിച്ച്
നടപ്പാക്കി വരുന്നു.
1. കെസ്റു (Kerala
Self Employment Scheme for the Registered Unemployed)
തൊഴില്‍
രഹിതരെ ലക്ഷ്യമിട്ട് 1999 ല്‍ ആരംഭിച്ചതാണി പദ്ധതി. മാനദണ്ഡങ്ങള്‍ താഴെപ്പറയുന്നു.
v അപേക്ഷകര്‍
വിദ്യാര്ത്ഥികളായിരിക്കുവാന് പാടില്ല
v കുടുംബ
വാര്‍ഷിക വരുമാനം 40000 രൂപയില്‍ കൂടുവാന്‍ പാടില്ല
v പ്രായം
21 നും 50 നും മദ്ധ്യേയായിരിക്കണം
v വായ്പാ
തുകപരമാവധി ഒരു ലക്ഷം രൂപയായിരിക്കും
v വായ്പ
തുകയുടെ 20% സബ്സിഡിയായി
ലഭിക്കുന്നതാണ്
2. മള്‍ട്ടിപ്പര്‍പ്പസ്
ജോബ് ക്ലബ്/സെന്റേഴ്സ്
2007
ലാണ് ഈ പദ്ധതി ആരംഭിച്ചത്. വിശദാംശങ്ങള്‍ താഴെപ്പറയുന്നു
v പ്രായം
21നും 50 നും മദ്ധ്യേ നിയമാനുസൃത ഇളവുകള്‍ ലഭിക്കും
v കുടുംബ
വാര്‍ഷിക വരുമാനം 50000 രൂപയില്‍ കവിയരുത്
v ഓരോ ജോബ്
ക്ലബിലും തിരഞ്ഞെടുക്കുന്ന തൊഴില്‍ അനുസരിച്ച് 2 പേരില്‍ കുറയാത്ത അംഗങ്ങള്‍ വീതം
ഉണ്ടായിരിക്കണം
v വായ്പാ
തുക പരമാവധി 10 ലക്ഷം രൂപയായിരിക്കും
v പദ്ധതി
ചിലവിന്റെ 25% (പരമാവധി
2 ലക്ഷം രൂപ) സബ്സിഡി ലഭിക്കും
v പദ്ധതി
ചിലവിന്റെ 10% ഗുണഭോക്തൃ
വിഹിതമായിരിക്കണം
3. ശരണ്യ
v വിധവകള്‍ക്കും വിവാഹ മോചനം
നേടിയവര്‍ക്കും ഭര്‍ത്താവിനെ കാണാതായവര്‍ക്കും 30 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍ക്കും
പട്ടിക വര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ക്കും, ഭർത്താക്കന്മാർ ക്യാന്‍സർ.
കിഡ്നി പ്രവർത്തന രഹിതമാവുക തുടങ്ങിയ മാരക രോഗം ബാധിച്ചവർ എന്നിവർക്ക് അപേക്ഷിക്കാവുന്ന
പദ്ധതിയാണിത്. 2010 ലാണ് ആരംഭിച്ചത്.
v പ്രായപരിധി
18നും 55നും മദ്ധ്യേ ആയിരിക്കണം
v കുടുംബ
വാര്‍ഷിക വരുമാനം 1 ലക്ഷത്തില്‍ കവിയാന്‍ പാടില്ല
v പരമാവധി
50000 രൂപ വരെയാണ് വായ്പ തുക. വായ്പ
തുകയുടെ 50% സബ്സിഡി
ലഭിക്കുന്നതാണ്. ബാക്കി തുക പലിശ രഹിത വായ്പയായിരിക്കും
4. കൈവല്യ
v ഭിന്നശേഷിയുള്ളവർക്കായുള്ള
സ്വയം തൊഴില്‍ പദ്ധതിയാണിത്.
v പ്രായപരിധി
18നും 55നും മദ്ധ്യേ ആയിരിക്കണം
v കുടുംബ
വാര്‍ഷിക വരുമാനം 1 ലക്ഷത്തില്‍ കവിയാന്‍ പാടില്ല
v പരമാവധി
50000 രൂപ വരെയാണ് വായ്പ തുക. വായ്പ
തുകയുടെ 50% സബ്സിഡി
ലഭിക്കുന്നതാണ്. ബാക്കി തുക പലിശ രഹിത വായ്പയായിരിക്കും
എപ്പോള്‍
അപേക്ഷിക്കണം?
ശരണ്യ,
കൈവല്യ എന്നിവ ഒഴികെയുള്ള പദ്ധതികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അപേക്ഷിക്കാം.
എന്നാല്‍ ശരണ്യക്ക് അപേക്ഷ ക്ഷണിക്കുബോള് മാത്രമേ അപേക്ഷിക്കുവാന്‍ കഴിയുകയുള്ളു.
എവിടെ
ബന്ധപ്പെടണം?
എല്ലാ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും അപേക്ഷിക്കുമാന് കഴിയുമെങ്കിലും ജില്ലാ എംപ്ലോയ്മെന്റിലാണ്
തിര്‍പ്പു കല്‍പ്പിക്കുന്നത്.
ജില്ലാ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ ഫോണ്‍ നമ്പറുകള്‍
1 District Employment Exchange, Thiruvananthapuram - 0471 2476713
2. District Employment Exchange, Kollam
- 0474 2746789
3. District Employment Exchange, Alappuzha - 0477-2230622
4. District Employment Exchange, Pathanamthitta
- 0468-2222745
5. District Employment Exchange, Kottayam
- 0481-2560413
6. District Employment Exchange, Idukki - 0486-8272262
7. District Employment Exchange, Ernakulam - 0484
- 2422458
8. District Employment Exchange, Thrissur
- 0487-2331016
9. District Employment Exchange, Palakkad
- 0491-2505204
10. District Employment Exchange, Malappuram
- 0483 2734904
11. District Employment Exchange, Kozhikkode - 0495-2370179
12. District Employment Exchange, Kannur
- 0497-2700831
13. District Employment Exchange, Wayanad
- 0493 6202534
14. District Employment Exchange, Kasargod
- 0499 -4255582